Image

പന്ത്രണ്ട് വയസ്സുകാരന്‍ ബോക്‌സിങ്ങ് താരത്തെ വെടിവച്ചുകൊലപ്പെടുത്തി

പി.പി. ചെറിയാന്‍ Published on 26 January, 2019
പന്ത്രണ്ട് വയസ്സുകാരന്‍ ബോക്‌സിങ്ങ് താരത്തെ വെടിവച്ചുകൊലപ്പെടുത്തി
ന്യൂയോര്‍ക്ക്: ഇരുപത്തിനാലുവയസ്സുള്ള പ്രഫഷനല്‍ ബോക്‌സിങ്ങ് താരത്തെ വെടിവച്ചുകൊലപ്പെടുത്തിയ 12 വയസ്സുകാരനെതിരെ കൊലകുറ്റത്തിന് കേസ്സെടുത്തു. പ്രായം കണിക്കിലെടുത്തു കുട്ടിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ബോക്‌സിങ്ങ് താരത്തിന്റെ വിട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് 12 വയസ്സുകാരന്‍ ഇയാള്‍ക്കെതിരെ നിറയൊഴിച്ചത്. വാതിലില്‍ ആരോ മുട്ടുന്നതു കേട്ടാണ് വാന്‍മററ്റേഗ്‌സ് പുറത്തേക്കു വന്നത്. വാതില്‍ തുറന്ന ഉടനെ ഇയാള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന ബോക്‌സറുടെ പെണ്‍സുഹൃത്താണ് പൊലീസില്‍ വിവിരം അറിയിച്ചത്. ഉടനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. വാന്‍മററ്റേഗ്‌സ് നിരവധി മല്‍സരങ്ങളില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. 12 വയസ്സുകാരന് വാന്‍മററ്റേഗ്‌സുമായുള്ള ബന്ധം പൊലീസ് വെളുപ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന വ്യക്തിക്കെതിരെ ചുമത്തുന്ന കൊലക്കുറ്റമാണ് കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക