Image

ആരാധനാലയങ്ങളില്‍ തോക്കുമായി പ്രവേശിക്കാന്‍ വെര്‍ജീനിയ സെനറ്റിന്റെ ആംഗീകാരം

പി.പി. ചെറിയാന്‍ Published on 26 January, 2019
ആരാധനാലയങ്ങളില്‍ തോക്കുമായി പ്രവേശിക്കാന്‍ വെര്‍ജീനിയ സെനറ്റിന്റെ ആംഗീകാരം
വെര്‍ജീനിയ വെര്‍ജീനിയയിലെ ദേവാലയങ്ങളില്‍ ആരാധനയ്‌ക്കെത്തുന്നവര്‍ക്ക് തോക്ക് കൊണ്ടുവരാമെന്ന നിയമം വെര്‍ജീനിയ സെനറ്റ് അംഗീകരിച്ചു. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ ഡമോക്രാറ്റുകള്‍ ഇതിനെ എതിര്‍ത്തു. വിശ്വാസസമൂഹം ഇത് ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നു ഡമോക്രാറ്റ് സെനറ്റര്‍ ബാര്‍ബറ പറഞ്ഞു.

അരാധനാലയങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ തടയുന്നതിന് ഈ നിയനം ആവശ്യമാണെന്നു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളില്‍ ആയുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം റിപ്പീല്‍ ചെയ്യുന്നതാണ് സെനറ്റിന്റെ പുതിയ നിയമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക