Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആശംസകളുമായി എം ബി എന്‍ ഫൗണ്ടേഷന്‍

അനില്‍ പെണ്ണുക്കര Published on 26 January, 2019
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആശംസകളുമായി എം ബി എന്‍ ഫൗണ്ടേഷന്‍
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന് ആശംസകളുമായി ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ബി. എന്‍ ഫൗണ്ടേഷന്‍.ഫൊക്കാന കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച് കേരളത്തില്‍ നേഴ്‌സിംഗ് മേഖലയിലെ പ്രഗത്ഭര്‍ക്ക് നല്‍കുന്ന നൈറ്റിംഗേല്‍ പുരസ്‌കാരം സ്‌പോണ്‍സര്‍ ചെയ്യുന്നത് എം.ബി.എന്‍ ഫൗണ്ടേഷനാണ്.
'പ്രോമോട്ടിങ് സ്‌കില്‍സ്,സപ്പോര്‍ട്ടിങ് ഹെല്‍ത് 'എന്ന ആശയവുമായിട്ടാണ് എന്‍ ബി എന്‍ ഫൗണ്ടേഷന്‍ ന്യൂജേഴ്സി ആസ്ഥാനമായി തുടക്കം കുറിച്ചത് . ഇന്ന് ലോകത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്നു.അതിനെല്ലാം പരിഹാരം ഉണ്ടാകണമെങ്കില്‍ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് മികച്ച ആരോഗ്യ വിദ്യഭ്യാസം ലഭിക്കണം.അതിന് യുവജനങ്ങ ളെയും കുട്ടികളേയും സജ്ജരാക്കുക എന്ന ലക്ഷ്യവും എന്‍ ബി എന്‍ ഫൗണ്ടേഷനുണ്ട്. ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി.നായര്‍ ചെയര്‍മാനും അമേരിക്കയിലേയും, കേരളത്തിലേയും സാമൂഹ്യ സാംസ്‌കാരിക, ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സമിതിയാണ് എം.ബി എന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. അമേരിക്കന്‍ മലയാളി കുട്ടികളുടെയും ,യുവജനങ്ങളുടെയും യുവ ജനങ്ങളുടേയും കലാ സാംസ്‌കാരിക രാഷ്ട്രീയമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അതിനുള്ള വേദികള്‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും ഫൗണ്ടേഷന്‍ ശ്രദ്ധ കൊടുക്കുന്നു.
കേരളത്തിലെ നേഴ്‌സിംഗ് മേഖലയില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന വര്‍ക്കായി ഫൊക്കാനാ 'നൈറ്റിംഗേല്‍ അവാര്‍ഡ്'' ഏര്‍പ്പെടുത്തിയപ്പോള്‍ അവാര്‍ഡ് സ്‌പോണ്‍സര്‍ ആകാന്‍ എം. ബി.എന്‍ ഫൗണ്ടേഷന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
നിപ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരണപ്പെട്ട ലിനിക്ക് മരണാനന്തര ബഹുമതിയായിട്ടാണ് നൈറ്റിംഗേല്‍ അവാര്‍ഡ് നല്‍കുന്നത്. എം.ബി. എന്‍ ഫൗണ്ടേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രോഗം കൂടിയാണ് ഫൊക്കാനയുടെ നൈറ്റിംഗേല്‍ അവാര്‍ഡ് .തുടര്‍ന്നും ഇങ്ങനെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍
എം ബി എന്‍ ഫൗണ്ടേഷന്‍ ശ്രമിക്കും. ഫൗണ്ടേഷന്റെ തുടര്‍ പ്രവര്‍ത്തനള്‍ക്ക് തുടര്‍ന്നും അമേരിക്കന്‍ മലയാളികളുടെയും, കേരളത്തിലെ പൊതുജനങ്ങളുടേയും സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് മാധവന്‍ ബി നായര്‍ അഭ്യര്‍ത്ഥിച്ചു.
തിരുവന്തപുരത്തെ സാംസ്‌കാരിക രംഗത്തുനിന്ന് അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക രംഗത്തേക്ക് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ വ്യക്തിയാണ് മാധവന്‍ ബി. നായര്‍.
ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍
ഫൊക്കാനയുടെ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കണ്‍വന്‍ഷന്‍ കേരളത്തിലും അമേരിക്കയിലും നടത്തുവാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം .അതിന്റെ മുന്നോടിയായി ചാരിറ്റി,മലയാള ഭാഷാ വികസനം തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കിയാണ് ഇപ്പോള്‍ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് കേരളാ കണ്‍വന്‍ഷന്‍ നടത്തുന്നത്. കണ്‍വന്‍ഷന്‍ ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ താന്‍ ചെയര്‍മാനായ എം.ബി.എന്‍ ഫൗണ്ടേഷനെ കൂടി കണ്‍വന്‍ഷന്റെ ഭാഗമാക്കി മാറ്റുവാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് മാധവന്‍ ബി.നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക