Image

മാധ്യമങ്ങള്‍ സത്യത്തിന്റെ പെട്ടകം ഉയര്‍ത്തണം -ഡോ.സെബാസ്റ്റ്യന്‍ പോള്‍

കെ.ബി.ഐസക് Published on 26 January, 2019
മാധ്യമങ്ങള്‍ സത്യത്തിന്റെ പെട്ടകം ഉയര്‍ത്തണം -ഡോ.സെബാസ്റ്റ്യന്‍ പോള്‍
കുമ്പനാട്: തിന്മകളുടെയും നുണകളുടെയും സത്യാനന്തര കാലയളവില്‍ എഴുത്തുകാര്‍ ദൈവദൂതനെ പോലെ സദ് വാര്‍ത്ത അറിയിക്കുന്നവാരായിരിക്കണമെന്ന് പ്രശസ്ത മാധ്യമ നിരൂപകന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

നുണകള്‍ക്കെതിരെ സത്യത്തിന്റെ പെട്ടകം തീര്‍ക്കുന്നവരായിരിക്കണം പത്രപ്രവര്‍ത്തകരും എഴുത്തുകാരും. ജനു. 19 ന് കമ്പനാട് നടന്ന ഐ .പി.സി ഗ്ലോബല്‍ മീഡിയ മീറ്റില്‍ എഴുത്തുകാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പീനല്‍ കോഡ് ബൈബിള്‍ അടിത്തറയിലാണ് വിശകലനം ചെയ്തിരിക്കുന്നത്. സോദോം,സ്വവര്‍ഗ്ഗരതി തുടങ്ങിയ നിരവധി കാലോചിതമായ വിഷയങ്ങള്‍ക്ക് കുറ്റവും ശിക്ഷയും പ്രതിപാദിക്കുന്ന നീതി സംഹിത വേദാടിസ്ഥാനത്തിലാണ്. സാമൂഹിക തിന്മകള്‍ക്കെതിരെയും നുണകള്‍ക്കെതിരെയും പ്രക്ഷോഭത്തിന്റെ പാതയിലും സത്യം ഉയര്‍ത്തിപ്പിടിച്ചു ജനത്തെ നയിക്കേണ്ടുന്നവരാണ് എഴുത്തുകാര്‍. കണ്ടതും കേട്ടതുമായ വാര്‍ത്തകള്‍ കാത്തിരിപ്പില്ലാതെ ഉടന്‍ ഉടന്‍ ലോകത്തെ അറിയിക്കുന്ന നവീന മാധ്യമങ്ങള്‍ സത്യത്തിനായി കാത്തിരിക്കണമെന്നും സത്യം ഗ്രഹിക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു . 

ലോകം കാത്തിരുന്ന വാര്‍ത്തകള്‍ ബെത്‌ലെഹേമിലെ പുല്‍ക്കൂട്ടില്‍ സംഭവിച്ചത് ഇടയന്മാര്‍ അറിയിച്ചത് പോലെ മാധ്യമങ്ങള്‍ സത്യത്തെ ഉയര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ക്രൈസ്തവ മാധ്യമ പ്രവര്‍ത്തനം എന്നു പറയേണ്ടതില്ല. മാധ്യമ പ്രവര്‍ത്തനം തന്നെ ക്രൈസ്തവമാണ് .

ബൈബിള്‍ തന്നെ മാധ്യമ പ്രവര്‍ത്തനമാണ്.
ആധുനിക കാലത്തെ മാധ്യമ തത്വങ്ങള്‍ക്കനുസൃതമായാണ് ബൈബിള്‍ എഴുതപ്പെട്ടിരിക്കുന്നത്. ഒരു കാര്യം യുക്തിസഹമായി ചുരുക്കി എഴുതുന്നതിനു ഉദാഹരണമാണ് ഉല്പത്തിയിലെ പ്രപഞ്ചസൃഷ്ടി.

പിന്നീട് ചാള്‍സ് ഡാര്‍വിന്‍ ഒരു സിദ്ധാന്തം അവതരിപ്പിച്ചു. ആ സിദ്ധാന്തം ലോകം അംഗീ കരിച്ചപ്പോഴും ബൈബിളില സൃഷ്ടിയെക്കുറിച്ച് പറഞ്ഞതിനു കോട്ടം തട്ടാതെ ഇന്നും നില നിലക്കുന്നുവെന്നും ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഐ.പി.സി ഗ്ലോബല്‍ മീഡിയ ആക്ടിംഗ് ചെയര്‍മാന്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ അദ്ധ്യക്ഷനായിരുന്നു. ഐ.പി.സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ.സി.ജോണ്‍ ഗ്ലോബല്‍ മീഡിയ മീറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.പി.സിയിലെ എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഉപദേശ സത്യത്തിന്റെ കാവല്‍ക്കാരായി പ്രവര്‍ത്തിക്കണമെന്ന് പാസ്റ്റര്‍ കെ.സി.ജോണ്‍ ആഹ്വാനം ചെയ്തു.

സമഗ്ര സംഭാവനയ്ക്കുള്ള മാധ്യമ പുരസ്‌കാരം ബ്രദര്‍ സി.വി. മാത്യുവിനു ഡോ.സെബാസ്റ്റ്യന്‍ പോള്‍ നല്കി. 

ഡോ.കെ.സി.ജോണ്‍ പ്രശസ്തി പത്രം നല്കി. പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ പ്രശസ്തിപത്രം വായിച്ചു. മികച്ച പുസ്തകത്തിനുള്ള അവാര്‍ഡ് ഡോ.തോംസണ്‍ കെ മാത്യുവിനും മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് ഡോ.ബാബു ജോണ്‍ വേട്ടമലയ്ക്കും, നല്ല കഥയ്ക്കുക്കുള്ള പുരസ്‌കാരം പാസ്റ്റര്‍ സണ്ണി കെ ജോണ്‍, ഏറ്റവും നല്ല ന്യൂസ് സ്റ്റോറിയ്ക്കുള്ള (ദൃശ്യം) അവാര്‍ഡ് ഷാജി മാറാനാഥാ, നല്ല ഫീച്ചറിനുള്ള ജൂറി പുരസ്‌കാരം ബ്ലെസന്‍ ചെറുവക്കലിനും ഡോ.സെബാസ്റ്റ്യന്‍ പോള്‍ നല്കി. മാധ്യമ പുരസ്‌ക്കാര ജേതാവ് സി.വി.മാത്യു മറുപടി പ്രസംഗം നടത്തി.

ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റര്‍ കെ.സി.തോമസ്, ഐ.പി.സി ഗ്ലോബല്‍ മീഡിയ നോര്‍ത്തമേരിക്കന്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ജോര്‍ജ് മത്തായി സി.പി.എ, സെക്രട്ടറി റോയ് വാകത്താനം, ഡോ.എം.സ്റ്റീഫന്‍, മാധ്യമ പ്രവര്‍ത്തകന്‍ രാജന്‍ ആര്യപ്പള്ളി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മനു ഫിലിപ്പ് ഫ്‌ലോറിഡ രചിച്ച സമുദ്രത്തില്‍ തുറക്കപ്പെട്ട വിശാലവീഥികള്‍, ആന്‍സി ജോര്‍ജിന്റെ കുടുംബ ഭദ്രത, പോള്‍ മലയടിയുടെ ഏഴു സഭകളുടെ നാട്, കെ.ബി.ഐസക് രചിച്ച കലപ്പയും കണ്ണുനീരും, എബി.പി.മാത്യുവിന്റെ പ്രളയം എന്നീ പുസ്തകങ്ങള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. 

നാഷണല്‍ ട്രെഷറാര്‍ ഫിന്നി പി മാത്യു സ്വാഗതവും നാഷണല്‍ ജോ.സെക്രട്ടറി പാസ്റ്റര്‍ രാജു ആനിക്കാട് നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, ജന.കോര്‍ഡിനേറ്റര്‍ ടോണി ഡി. ചെവൂക്കാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
മാധ്യമങ്ങള്‍ സത്യത്തിന്റെ പെട്ടകം ഉയര്‍ത്തണം -ഡോ.സെബാസ്റ്റ്യന്‍ പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക