Image

കോടിയേരി ബാലകൃഷ്ണന്‍ ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തി

ബിജു . വെണ്ണികുളം Published on 27 January, 2019
കോടിയേരി ബാലകൃഷ്ണന്‍ ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തി
മസ്‌കറ്റ് - മസ്‌കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ - കേരള വിഭാഗം സംഘടിപ്പിച്ച ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം സി. പി .ഐ. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തി. യോഗത്തില്‍ പി. എം. ജാബിര്‍ അധ്യക്ഷത വഹിച്ചു

ശ്രീ നാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍ പിന്നീട് വന്ന നവോത്ഥാന നായകര്‍ക്ക് തങ്ങളുടെ നവോത്ഥാന കാഴ്ചപ്പാടുകള്‍ കേരളത്തില്‍ അവതരിപ്പിക്കാനുമുള്ള ഊര്‍ജ്ജം നല്‍കിയതും, ഇന്നത്തെ സമകാലീന രാഷ്ട്രീയത്തില്‍ ഗുരു ദര്‍ശനങ്ങള്‍ വലിയ പ്രാധാന്യത്തോടെ കേരള സമൂഹം ഓര്‍ത്തെടുക്കേണ്ടതിന്റെ ആവശ്യകതയും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ട് ജനകീയ പ്രശ്‌നങ്ങളില്‍ അവസരോചിതമായി ഇടപെട്ട് നവകേരളം സൃഷ്ടിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ത്യക്ക് മുന്നില്‍ ഒരു ബദല്‍ മാതൃകയായി ഇന്ന് നിലകൊള്ളുന്നു. കേരളത്തിന്റെ സമഗ്ര വികസനം വിവിധ മിഷനുകളിലൂടെ പുരോഗമിക്കുന്ന കാഴ്ചയാണ് രണ്ടര വര്‍ഷത്തെ പിണറായി സര്‍ക്കാറിന്റെ ഭരണത്തിലൂടെ കേരളം മുന്നോട്ട് കുതിക്കുന്നത്.

എല്ലാവര്‍ക്കും പാര്‍പ്പിടം, സമ്പൂര്‍ണ്ണ വൈദ്യുതി, ആരോഗ്യമേഖലയിലെ മുന്നേറ്റം, ഹരിത കേരളം, മാലിന്യ നിര്‍മ്മാജനം, പൊതുവിദ്യാഭ്യാസ സംരക്ഷണം, പൊതുമേഖല സംരക്ഷിച്ച് ചരിത്ര ലാഭം ഉണ്ടാക്കിയത്, അടിസ്ഥാന സൗകര്യങ്ങളിലെ സമഗ്രവികസനം കണ്ണൂര്‍ വിമാനത്താവളം, മുടങ്ങിക്കിടന്ന നാലുവരിപാതയുടെ പുരോഗതി, GAIL വാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരണം എന്നിവ ഉദ്ധരിച്ച് കൊണ്ട് ഇടതുപക്ഷ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്ക് തന്നെ മാതൃകയാണ് എന്ന്
കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ - കേരള വിംഗ് കണ്‍വീനര്‍ രതീഷ് സ്വാഗതവും . ബാലകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.


കോടിയേരി ബാലകൃഷ്ണന്‍ ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക