Image

ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 27 January, 2019
ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ ഇന്ത്യയുടെ എഴുപതാമത് റിപ്പബ്ലിക് ദിനം 2019 ജനുവരി 26-നു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്‌സിലുള്ള ഫോര്‍ പോയിന്റ്‌സ് ഷെറാട്ടണില്‍ വച്ചു ആഘോഷിച്ചു. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യു സ്വാഗതം ആശംസിച്ചു.

2019-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും, രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി കേരളത്തില്‍ 18 മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്നു മുന്‍ പ്രസിഡന്റ് സതീശന്‍ നായര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടത് ആവശ്യമാണെന്നു ജോഷി വള്ളിക്കളം തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. റിന്‍സി കുര്യന്‍ യോഗത്തില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക