Image

എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിനു പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 27 January, 2019
എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിനു പുതിയ നേതൃത്വം
ചിക്കാഗോ: എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിന്റെ 2019- 20 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 20-നു ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യോഗത്തില്‍ പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.

സംഘടനയുടെ പുതിയ പ്രസിഡന്റായി ആന്റോ കവലയ്ക്കലും, സെക്രട്ടറിയായി ഷാജി ജോസഫ് കൈലാത്തും, ട്രഷററായി മാത്യു വര്‍ഗീസ് കൊല്ലാപുരവും തെരഞ്ഞെടുക്കപ്പെട്ടു. മേഴ്‌സി കുര്യാക്കോസ് (വൈസ് പ്രസിഡന്റ്), സജി വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), സണ്ണി വള്ളിക്കളം (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

തോമസ് സെബാസ്റ്റ്യാന്‍, റോയ് നെടുങ്ങോട്ടില്‍, ടോം വെട്ടിക്കാട്, ഷിജി ചിറയില്‍, ആഗ്‌നസ് മാത്യു, ജാസ്മിന്‍ ഇമ്മാനുവേല്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളില്‍, ഷിബു അഗസ്റ്റിന്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക