Image

ലവ്‌ലി കളപ്പറമ്പത്ത് ഫിലാഡല്‍ഫിയായില്‍ നിര്യാതയായി

ജോസ് മാളേയ്ക്കല്‍ Published on 28 January, 2019
ലവ്‌ലി കളപ്പറമ്പത്ത്  ഫിലാഡല്‍ഫിയായില്‍ നിര്യാതയായി
ഫിലാഡല്‍ഫിയ: കളപ്പറമ്പത്ത് പൗലോസിന്റെ ഭാര്യ ഏലി കളപ്പറമ്പത്ത് (ലവ്‌ലി - 61 വയസ്) ജനുവരി 27 ഞായറാഴ്ച്ച ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. പയ്യന്നൂര്‍ കുഴുപ്പില്‍ കുടുംബാംഗമാണു പരേത. 

മംഗലാപുരം ഫാ. മുള്ളേഴ്‌സ് മെഡിക്കല്‍ കോളജില്‍ നിന്നും നേഴ്‌സിങ്ങ് പഠനം പൂര്‍ത്തിയാക്കി ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നേഴ്‌സ് ആയിരുന്നു. സംസ്‌ക്കാരം ഫെബ്രുവരി 2 ശനിയാഴ്ച്ച. 

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ സജീവാംഗം.
മാതാപിതാക്കള്‍: പരേതനായ കുഴുപ്പില്‍ തോമസ്,  മേരി തോമസ്. 
മക്കള്‍: ജിജില്‍, ജെറി, ജില്‍. മലിസ പുത്രഭാര്യ. 

സഹോദരങ്ങള്‍: റവ. ഫാ. മാത്യു തോമസ് കുഴുപ്പില്‍ (കണ്ണൂര്‍ രൂപത), എബ്രാഹം തോമസ് കുഴുപ്പില്‍, ബ്രദര്‍ ജോസഫ് തോമസ് കുഴുപ്പില്‍ എസ്. ജെ. (ജസ്യൂട്ട് വൈദികന്‍), ജയിംസ് കുഴുപ്പില്‍, റവ. ഫാ. ദേവസ്യ കുഴുപ്പില്‍ എസ്. ജെ., ലിസി. 

പൊതുദര്‍ശനം: ഫെബ്രുവരി 1 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിമുതല്‍ 9 വരെ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115).
സംസ്‌കാരശുശ്രൂഷകള്‍ ഫെബ്രുവരി 2 ശനിയാഴ്ച്ച രാവിലെ 10:30 നു സീറോമലബാര്‍ പള്ളിയില്‍ ആരംഭിക്കും. 


ലവ്‌ലി കളപ്പറമ്പത്ത്  ഫിലാഡല്‍ഫിയായില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക