Image

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു .

സുനില്‍ തൈമറ്റം Published on 28 January, 2019
ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു .
കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഭിമാനസംരംഭമായ  മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. ബോള്‍ഗാട്ടി പാലസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.  മാധ്യമരംഗത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച എട്ടു പേര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.

മാധ്യമശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ജോസി ജോസഫ് ആദര്‍ശ് ഭവന കുഭകോണം, കോമണ്‍ വെല്‍ ത്ത് അഴിമതി , 2ജി സ്‌പെക്ട്രം കേസിലെ അനില്‍ അം മ്പാനി പോലെയുള്ളവരുടെ പങ്ക്, പാര്‍ലമെന്റ് അംഗങ്ങളുടെ ലീവ് ട്രാവല്‍ അഴിമതി എന്നിവ പുറം ലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകനാണ് .അദ്ദേഹം നടത്തിയ  ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഗ്രൂപ്പ് കമ്മാന്‍ഡര്‍ ആബ്ദുല്‍ മജീദുമായുള്ള അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു.ഒരു ലക്ഷം രൂപയും പ്രശംസാപത്രവുമാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ്  നോര്‍ത്ത് അമേരിക്കയുടെ 50,000 രൂപയും പ്രശംസാപത്രവും അടങ്ങിയ മാധ്യമരത്‌ന പുരസ്‌കാരം നേടിയ ഉണ്ണി ബാലകൃഷ്ണന്‍ കേരളത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന് പുതിയ ശൈലിക്കു തുടക്കമിട്ടവരില്‍ ഒരാളാണ്. ഏഷ്യാനെറ്റിലെ ദീര്‍ഘകാല പ്രവര്‍ത്തന പരിചയത്തിനു ശേഷം മാതൃഭൂമി ന്യൂസിലെത്തിയ ഉണ്ണിയുടെ ചോദ്യം ഉത്തരം എന്ന അരമണിക്കൂര്‍ പരിപാടി വന്‍ ജനപ്രീതി നേടിയിരുന്നു. മാതൃഭൂമി ചാനലിന്റെ ചീഫ് ഓഫ് ന്യൂസ് ആണ് നിലവില്‍ അദ്ദേഹം. 

കാര്‍ഗില്‍ യുദ്ധം, പാര്‍ലമെന്റ്് ആക്രമണം, മുംബൈ ഭീകരാക്രമണം, ഡല്‍ഹി സ്‌ഫോടന പരമ്പര തുടങ്ങിയ റിപ്പോര്‍ട്ടുകളില്‍ മലയാളികള്‍ ഏഷ്യാനെറ്റില്‍നിന്നു കേട്ടിരുന്ന ശബ്ദം ഉണ്ണിയുടേതായിരുന്നു. 

കൂടാതെ മാധ്യമരംഗത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 8  പേര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.

മികച്ച പത്രപ്രവര്‍ത്തകന്‍  വി.എസ് രാജേഷ്  കേരള കൗമുദി (അച്ചടി), പി.ആര്‍ സുനില്‍ ഏഷ്യാനെറ്റ് ന്യൂസ് (ദൃശ്യമാധ്യമം ), മികച്ച സംവാദകന്‍  എന്‍.പി ചന്ദ്രശേഖരന്‍ (കൈരളി ടി.വി), മികച്ച വാര്‍ത്ത അവതാരകന്‍  അഭിലാഷ് മോഹനന്‍ (റിപ്പോര്‍ട്ടര്‍), മികച്ച അന്വേഷണാല്‍മക വാര്‍ത്ത എം.നിസാര്‍  (മാധ്യമം), മികച്ച ഫോട്ടോഗ്രാഫര്‍  അരവിന്ദ് വേണുഗോപാല്‍ (മലയാള മനോരമ), മികച്ച ഫീച്ചര്‍  എ എസ് ശ്രീകുമാര്‍, മികച്ച യുവ മാധ്യമപ്രവര്‍ത്തകന്‍  അഖില്‍ അശോക്, മനോരമ ഓണ്‍ലൈന്‍.  എന്നിവര്‍ക്കാണ് 25000 രൂപയും പ്രശംസാഫലകവും ഉള്‍പ്പെട്ട പുരസ്‌കാരങ്ങള്‍ നല്‍കിയത്.

ചടങ്ങില്‍ എം.എല്‍.എമാരായ പി.ടി തോമസ്,  രാജു ഏബ്രഹാം , വി.ടി ബല്‍റാം, ഹൈബി ഈഡന്‍, റോജി ജോണ്‍, കെ.എസ് ശബരീനാഥ് തുടങ്ങിയവര്‍ പുരസ്‌കാരവിതരണം നടത്തി. ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, ജോ: സെക്രട്ടറി അനില്‍ ആറന്മുള, മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗീസ് ,സ്‌റ്റെപ്പ് പദ്ധതി ചെയര്‍മാന്‍ റജി ജോര്‍ജ്, നിയുക്ത പ്രസിഡണ്ട് ജോര്‍ജ് കാക്കനാട്, ഷിജോ പൗലോസ്, ജിജു കുളങ്ങര എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

തിരുവല്ല ആസ്ഥാനമായുള്ള ബിലീവേഴ്‌സ് ആയുഷ് ആലയം ശാന്തിഗിരി ആയിരുന്നു പുരസ്‌കാരരാവിന്റെ മുഖ്യ സ്‌പോണ്‍സര്‍.സ്‌പോണ്‍സര്‍മാരായ ജോണ്‍ ടൈറ്റസ്, ദിലീപ് വര്‍ഗീസ്, ഫൊക്കാന പ്രസിഡണ്ട് മാധവന്‍ നായര്‍ , ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, പോള്‍ കറുകപ്പിള്ളില്‍, ഡോ: ഫ്രീമു വര്‍ഗീസ്, സേവി മാത്യു, അനിയന്‍ ജോര്‍ജ്, ജിജു കുളങ്ങര, ഷിജോ പൗലോസ് , ജേക്കബ് എബ്രഹാം (സജി), വിനു അലന്‍ തുടങ്ങിയവര്‍ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക