Image

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം ബി.ജെ.പിയെ വിളറിപിടിപ്പിച്ചെന്ന്‌ മധ്യപ്രദേശ്‌ മുഖ്യമന്ത്രി

Published on 28 January, 2019
പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം ബി.ജെ.പിയെ വിളറിപിടിപ്പിച്ചെന്ന്‌ മധ്യപ്രദേശ്‌ മുഖ്യമന്ത്രി
ഭോപാല്‍: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം ബി.ജെ.പിയെ വിളറിപിടിപ്പിച്ചെന്ന്‌ മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമല്‍നാഥ്‌. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്‌ ശേഷം ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസ്‌താവനകളെ പരാമര്‍ശിച്ചായിരുന്നു കമല്‍നാഥിന്റെ പ്രതികരണം.

`അവരുടെ രാഷ്ട്രീയ പ്രവേശത്തില്‍ ബി.ജെ.പി ആശങ്കാകുലരായിരിക്കുകയാണ്‌. അതു കൊണ്ടാണവര്‍ വിവിധ പ്രസ്‌താവനകള്‍ നടത്തുന്നത്‌.

ഇത്‌ ഞങ്ങളുടെ പാര്‍ട്ടിയുടെ വിഷയമാണ്‌. അതിന്‌ ബി.ജെ.പിയുടെ വയറു വേദനിക്കുന്നതെന്തിനാണ്‌'- കമല്‍നാഥ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.


നേരത്തെ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച്‌ ബി.ജെ.പി നേതാവ്‌ കൈലാഷ്‌ വിജയ്വാഗിയ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന്‌ സ്വന്തം നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ്‌ ചോക്ലേറ്റ്‌ മുഖങ്ങളെ തേടുന്നതെന്നായിരുന്നു കൈലാഷിന്റെ പരാമര്‍ശം.

`പ്രിയങ്കാ ഗാന്ധിക്ക്‌ ഇന്ദിരാഗാന്ധിയുമായുള്ള രൂപ സാദൃശം കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കില്ലെന്ന്‌ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ പറഞ്ഞിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക