Image

അനാവശ്യ ഹര്‍ത്താലുകള്‍ തടയാന്‍ സര്‍വകക്ഷിയോഗം വിളിക്കും: മുഖ്യമന്ത്രി

Published on 28 January, 2019
അനാവശ്യ ഹര്‍ത്താലുകള്‍ തടയാന്‍ സര്‍വകക്ഷിയോഗം വിളിക്കും: മുഖ്യമന്ത്രി

തിരു: സംസ്ഥാനത്ത്‌ അടുത്ത്‌ കാലത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ നിയമസഭ ചര്‍ച്ച ചെയ്‌തു. അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന്‌ ചോദ്യത്തോരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.

ഇതിനോട്‌ അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി യുഡിഎഫ്‌ ഗൗരവത്തോടെയാണ്‌ ഇതിനെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന്‌ അറിയിച്ചു.

ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു കൂട്ടാന്‍ തയ്യാറാണോ എന്ന ലീഗ്‌ എംഎല്‍എ പികെ ബഷീറിന്റെ ചോദ്യത്തിനാണ്‌ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാമെന്ന്‌ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക