Image

ലക്ഷ്യമിട്ടത് കോണ്‍ഗ്രസിനെയും രാഹുലിനെയും ; ഗഡ്കരിയുടെ പ്രസ്താവന വളച്ചൊടിച്ച്‌ ബിജെപി

Published on 28 January, 2019
ലക്ഷ്യമിട്ടത് കോണ്‍ഗ്രസിനെയും രാഹുലിനെയും ; ഗഡ്കരിയുടെ പ്രസ്താവന വളച്ചൊടിച്ച്‌ ബിജെപി

തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയനേതാക്കളെ ജനം പുഛിച്ച്‌ തള്ളും എന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ബി ജെ പി രംഗത്ത് വന്നു .ഗഡ്കരിയുടെ ഈ പ്രസ്താവന കോണ്‍ഗ്രസിനെ ഉദ്ദേശിച്ചുള്ളതാണെന്ന് ബി ജെ പി വക്താവ് ജി വി എല്‍ നരസിംഹറാവു പറഞ്ഞു. ഗഡ്കരിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗഡ്കരിയുടെ വാക്കുകള്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ ഉദ്ദേശിച്ചാണെന്ന പരോക്ഷ വിമര്‍ശനവുമായി എ ഐ എം ഐ എം നേതാവ് അസാദുദ്ദീന്‍ ഒവൈസി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ബി ജെ പി വക്താവ് എത്തിയിരിക്കുന്നത്.

നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയും അതില്‍നിന്ന് രാഷ്ട്രീയലാഭമുണ്ടാക്കുകയും ചെയ്യുകയാണ്. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും എന്നാല്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് യാതൊന്നും ചെയ്യാതിരിക്കുകയും ചെയ്ത കോണ്‍ഗ്രസിനെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്ന രാഹുല്‍ ഗാന്ധിയെയാണ് ഗഡ്കരി ഉദ്ദേശിച്ചതെന്നും നരസിംഹ റാവു കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
ഇരുട്ട് രാഷട്രീയം 2019-01-28 05:27:01
അലസന്മാരായ ഈ ഇരുട്ടിന്റെ സന്തതികൾ ജാതിയേയും മതത്തേയും തടവിത്തലോടി തടിച്ചു കൊഴുത്തിരിക്കുന്നു.
ഇവർക്ക് ഇന്ന് ഇന്ത്യയിൽ അവകാശപ്പെടുവാൻ ഒന്നുമില്ല .
ജീവൻ തൃണവൽഗണിച്ച് എണ്ണമറ്റ ധീരദേശാഭിമാനികൾ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ധീരധീരം പോരാടി ജീവൻ കുരുതി കൊടുത്തു
വിജയം കൈപ്പിടിയിലൊതുക്കിയപ്പോൾ 
നമ്മുടെ രാജ്യത്തെ ഒറ്റികൊടുക്കുകയും മാപ്പ് ഇരന്നു വാങ്ങുകയും ചെയ്തു കൊണ്ട് വർഗീയ പ്രജരണത്തിന് മാത്രം സമയം കണ്ടെത്തുകയും ചെയ്‌തവർ
ഇന്ന് 'ഇന്ത്യയുടെ എല്ലാ ബഹുമതികളും സ്വന്തം കൈപ്പിടിയിലൊതുക്കുവാശ്രമിക്കുന്നു . 
ഇവർ ഈ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കപ്പെടണ്ടവർ തന്നെയാണ് 
എന്ന ഉത്തമ ബോദ്ധ്യത്തോടെയായിരിക്കണം ഓരോ ഇന്ത്യക്കാരനും ഈ തെരെഞ്ഞെടുപ്പിനെ നേരിടാൻ . Yukthivadi post in FB

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക