Image

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) പ്രവര്‍ത്തന ഉത്ഘാടനവും റിപ്പബ്ലിക്ക് ഡേ ആഘോഷവും

മനോജ് ഫ്രാന്‍സിസ് / ബൈജു വര്‍ഗീസ് Published on 28 January, 2019
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) പ്രവര്‍ത്തന ഉത്ഘാടനവും റിപ്പബ്ലിക്ക് ഡേ ആഘോഷവും
ന്യൂജേഴ്‌സി  : നോര്‍ത്ത്  അമേരിക്കയിലെ തന്നെ ഏറ്റവും  പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്)  2019  വര്‍ഷത്തെ  പ്രവര്‍ത്തന ഉത്ഘാടനവും റിപ്പബ്ലിക്ക് ഡേ ആഘോഷവും   സംഘടിപ്പിച്ചു. ജനുവരി 26 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് എഡിസണ്‍ ഹോട്ടല്‍ ബന്‍ക്വറ്റ് ഹാളില്‍ വച്ച് ആരംഭിച്ച ചടങ്ങില്‍ നിയുക്ത  പ്രസിഡന്റ് ജയന്‍ ജോസഫ്   എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. 

നാസിര്‍ ഹുസയ്ന്‍ കിഴക്കേടത്ത് ചടങ്ങില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി, ഇന്ത്യന്‍ ഭരണഘടന എന്തുകൊണ്ട് ലോകത്തെ മറ്റു രാജ്യങ്ങളിലെ ഭരണഘടനയേക്കാള്‍ മികച്ചതാണെന്ന് ഉദാഹരങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി. സാമൂഹിക, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക രംഗത്ത് ഇന്ത്യക്കാര്‍ മുന്‍പന്തിയില്‍  വരുന്നതിനു ഭരണഘടയിലെ അവകാശങ്ങള്‍ എത്ര മാത്രം സഹായിട്ടുണ്ടെന്നു അദ്ദേഹം ഓര്‍മപ്പെടുത്തി. അയ്യായിരത്തിലധികം വര്‍ഷം  പഴക്കമുള്ള ഒരു സംസ്‌കാരം സ്വതന്ത്രാനന്തരം അതിന്റെ എല്ലാ പ്രസരിപ്പോടെയും ഇന്നും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് അന്ന് രാഷ്ട്ര ശില്‍പികള്‍ ശരിയായ ദിശയില്‍ രാഷ്ടത്തെ നയിച്ചത് കൊണ്ടാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് 2018 വര്‍ഷത്തെ പ്രസിഡന്റ് ജെയിംസ് ജോര്‍ജ് നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ 2018 വര്‍ഷത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തന പരിപാടികളെ കുറിച്ച് അതിഥികളോട് വിശദീകരിച്ചു, എല്ലാക്കാലവും കാന്‍ജ് നടത്തി വരാറുള്ള പരിപാടികള്‍ കൂടാതെ കേരളത്തിലെ നിര്‍ധനരും നിരാലംബരും ആയ ഭവനരഹിതര്‍ക്കു വീട് നിര്‍മിച്ചു കൊടുക്കുവാന്‍ നടപ്പിലാക്കിയ കാന്‍ജ്  കെയര്‍ ഹൗസിങ് പ്രോജക്ടിന്റെ വിജയം സദസ്സ് കയ്യടികളോടെ അംഗീകരിച്ചു, തുടര്‍ന്ന്  പുതിയ കമ്മറ്റിയുടെ പ്രസിഡന്റ് ജയന്‍ ജോസഫിനെ സദസ്സിനു പരിചയപ്പെടുത്തി. 

അമേരിക്കയിലെ രണ്ടാം തലമുറയുടെ പ്രതിനിധിയായ ജയന്‍ ജോസെഫിന്റെ വാക്കുകള്‍ കാന്‍ജിന്റെ  ഭാവി പ്രതീക്ഷകളെ ബലപ്പെടുത്തുന്നയിരുന്നു. അമേരിക്കന്‍ മലയാളികളുടെ സാമൂഹിക കൂട്ടായ്മകള്‍ക്ക് എന്നും പുത്തന്‍ മാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള  കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിക്കു  പോയ വര്‍ഷങ്ങളില്‍ ലഭിച്ച അകമഴിഞ്ഞ ജനപിന്തുണ തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കും ഉണ്ടായിരിക്കണം എന്ന് ജയന്‍ ജോസഫ് പറഞ്ഞു.  

പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കമ്മറ്റിക്കുള്ള ഒരു രൂപരേഖ പ്രസിഡന്റ് സദസ്സിന് നല്‍കി.

ജനറല്‍ സെക്രട്ടറി ബൈജു വര്ഗീസ് 2019 വര്‍ഷത്തെ കമ്മിറ്റിയെ സദസ്സിനു പരിചയപ്പെടുത്തി. 

ജയന്‍ ജോസഫ് ആണ് പുതിയ  പ്രസിഡന്റ്, ബൈജു വര്‍ഗീസ് സെക്രട്ടറി,  വിജേഷ് കാരാട്ട്  ട്രഷറര്‍. 

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് ദീപ്തി നായര്‍ , ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ ജോര്‍ജ്, അജിത് പ്രഭാകര്‍  (ചാരിറ്റി അഫയേഴ്‌സ്), ടോം നെറ്റിക്കാടന്‍   (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), പ്രിന്‍സി ജോണ്‍ പള്ളത്തു (യൂത്ത് അഫയേഴ്‌സ്) , പ്രീത വീട്ടില്‍  (കള്‍ച്ചറല്‍  അഫയേഴ്‌സ് ) ജെയിംസ് ജോര്‍ജ്   (എക്‌സ് ഒഫീഷ്യല്‍ )   മനോജ് ഫ്രാന്‍സിസ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) എന്നിവര്‍ ആണ് 2019  എക്‌സിക്യുട്ടിവ്  കമ്മറ്റിയിലെ മറ്റ് പുതിയ അംഗങ്ങള്‍.

ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് 2019 വര്‍ഷത്തെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍  റോയ് മാത്യൂവിനെ സദസ്സിനു പരിചയപ്പെടുത്തി.

പുതിയ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍  റോയ് മാത്യു മറ്റു ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളെ പരിചയപ്പെടുത്തി.  ജോണ്‍ വര്‍ഗീസ്, സണ്ണി വാളിപ്ലാക്കല്‍,സോഫി വില്‍സണ്‍, ജെയ് കുളമ്പില്‍, റെജിമോന്‍ എബ്രഹാം, അലക്‌സ് മാത്യു എന്നിവര്‍ ആണ് ട്രേസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ . മുന്‍ വര്‍ഷങ്ങളിലെ പോലെ  നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ പുതിയ യുവ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറല്‍ ബോഡിക്ക് വേണ്ടി ട്രസ്റ്റീ ബോര്‍ഡ്  ചെയര്‍മാന്‍ റോയ് മാത്യു  ആശംസിച്ചു.

പ്രശസ്ത സിനിമ സംവിധായകന്‍ വിജേഷ് മണി,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മധു കൊട്ടാരക്കര, ഫോമാ ജുഡീഷ്യല്‍ കമ്മറ്റി മെമ്പര്‍ അലക്‌സ് ജോണ്‍, മലയാളി അസോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയയുടെ പ്രസിഡന്റും  ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറുമായ  ചെറിയാന്‍ കോശി, മുന്‍ പ്രസിഡന്റുമാരായ മാലിനി നായര്‍, ഷീല ശ്രീകുമാര്‍, സജി പോള്‍, ജയ് കുളമ്പില്‍, റെജിമോന്‍ എബ്രഹാം, ഷോണ്‍ ഡേവിഡ്, ജിബി തോമസ്, 2018 വര്‍ഷത്തെ ട്രഷറര്‍ ജോസഫ് ഇടിക്കുള, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി,  ഗോപി നാഥന്‍ നായര്‍,അനില്‍ പുത്തന്‍ചിറ , തങ്കമണി അരവിന്ദന്‍, രുക്മിണി പദ്മകുമാര്‍, സുനില്‍ വീട്ടില്‍, സുധീര്‍ ,നീന സുധീര്‍ ,ഡോക്ടര്‍ സ്മിത മനോജ്, സുധാകര്‍ മേനോന്‍,സുമ നായര്‍   തുടങ്ങി അനേകം അംഗങ്ങള്‍ പുതിയ ഭരണസമിതിക്ക്  ആശംസകള്‍ നേരാന്‍ എത്തിച്ചേര്‍ന്നിരുന്നു.  

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) പ്രവര്‍ത്തന ഉത്ഘാടനവും റിപ്പബ്ലിക്ക് ഡേ ആഘോഷവും
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) പ്രവര്‍ത്തന ഉത്ഘാടനവും റിപ്പബ്ലിക്ക് ഡേ ആഘോഷവും
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) പ്രവര്‍ത്തന ഉത്ഘാടനവും റിപ്പബ്ലിക്ക് ഡേ ആഘോഷവും
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) പ്രവര്‍ത്തന ഉത്ഘാടനവും റിപ്പബ്ലിക്ക് ഡേ ആഘോഷവും
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) പ്രവര്‍ത്തന ഉത്ഘാടനവും റിപ്പബ്ലിക്ക് ഡേ ആഘോഷവും
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) പ്രവര്‍ത്തന ഉത്ഘാടനവും റിപ്പബ്ലിക്ക് ഡേ ആഘോഷവും
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) പ്രവര്‍ത്തന ഉത്ഘാടനവും റിപ്പബ്ലിക്ക് ഡേ ആഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക