Image

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; ശബരിമല വിഷയത്തില്‍ നയം വ്യക്തമാക്കുമെന്ന് സൂചന

Published on 28 January, 2019
രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; ശബരിമല വിഷയത്തില്‍ നയം വ്യക്തമാക്കുമെന്ന് സൂചന

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃ സംഗമത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. ശബരിമല വിഷയത്തിലടക്കം രാഹുല്‍ തന്റെ നയം വ്യക്തമാക്കുമെന്നാണ് സൂചന. കൂടാതെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിഷയങ്ങള്‍ക്കുള്ള മറുപടിയും കൊച്ചിയില്‍ പ്രതീക്ഷിക്കാം. ഇതുകൂടാതെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വയ്‌ക്കുന്ന അജണ്ടകളും രാഹുലിന്റെ പ്രസംഗത്തിലുണ്ടാകും.

നാളെ ഉച്ചയ്ക്ക് ഒന്നിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഹുല്‍ ഗാന്ധിയെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവിലെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 4.50 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. 6.30ന് ഡല്‍ഹിക്ക് മടങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക