Image

ബിജെപിയുമായി സഖ്യം വേണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട് ശിവസേന എംപിമാര്‍

Published on 28 January, 2019
ബിജെപിയുമായി സഖ്യം വേണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട് ശിവസേന എംപിമാര്‍

 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം വേണമെന്ന് ശിവസേന എംപിമാര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉദ്ധവ് താക്കറെ മുംബൈയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എംപിമാര്‍ സഖ്യം വേണമെന്ന ആവശ്യം ഉന്നയിച്ചത്.

മറാത്തവാഡ, പശ്ചിമ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള എം പിമാരാണ് സഖ്യം അവശ്യപ്പെട്ടതെന്നാണ്് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ സഖ്യം സംബന്ധിച്ച്‌ ബിജെപി ആദ്യം നിലപാട് അറിയിക്കട്ടെയെന്ന് മുതിര്‍ന്ന ശിവസേന നേതാവും എംപിയുമായ സഞ്ജയ്‌റാവത്തും പറഞ്ഞു. ഇത് ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ അസ്വാരസ്യങ്ങളുടെ മഞ്ഞ് ഉരുകുന്നിന്റെ സൂചനയായി രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു.

ശിവസേനസ്ഥാപകന്‍ ബാല്‍താക്കറെയുടെ സ്മരകത്തിനായി ദാദറില്‍ കോര്‍പറേഷന്‍ വിട്ടുകൊടുത്ത ഭൂമികൈമാറ്റചടങ്ങിലാണ് ഉദ്ധവ് താക്കറെയും, ദേവേന്ദ്രഫഡ്‌നാവിസും ഒന്നിച്ചെത്തിയത്. ശിവസേന ബിജെപി പോര് അവസാനിക്കുന്നതിന്റെ ലക്ഷണമായാണ് ഈ വേദി പങ്കിടല്‍ വിലയിരുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക