Image

അച്ഛന്‍ (കവിത: രേഖ ഷാജി)

Published on 28 January, 2019
അച്ഛന്‍ (കവിത: രേഖ ഷാജി)
ഒരുവേള അമ്മയ്ക്കു മുമ്പേ
കണ്‍മണി കുഞ്ഞിനെ മനസ്സില്‍
താരാട്ടുപാടി ഉറക്കി ഒരച്ഛന്‍
വാത്സല്യത്തിന്റെ കതിര്‍മഴ
ആണ് എന്റെ അച്ഛന്‍
സ്‌നേഹമൊരു കരുതലായി
കാത്തുസൂക്ഷിച്ചൊരു അച്ഛന്‍
ബാല്യത്തിലെ മനസ്സില്‍
നന്മതന്‍ വിത്തുപാകിയത്
അച്ഛന്‍ അക്ഷര കനിയുടെ
മാധുര്യം നാവില്‍
എഴുതിയതെന്‍ അച്ഛന്‍
ഓര്‍മ്മയായി മാറിയ അച്ഛന്റെ
ഓര്‍മ്മകള്‍ മാത്രം മതി
എനിക്കെന്നും ഉണര്‍വേകാന്‍
ഉയരുവാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക