ഡാളസ്: ഷെറിന് മാത്യുസ് വധ കേസില്‍ വളര്‍ത്തു മാതാവ് സിനി മാത്യൂസിന്റെ വിചാരണ ഏപ്രില്‍ 15-നു തുടങ്ങിയേക്കും. വളര്‍ത്ത് പിതാവ് വെസ്ലി മാത്യൂസിന്റെത് മേയിലും.
വെസ്ലിക്കെതിരെ കൊലക്കേസാണ്. സിനിക്കെതിരെ കുട്ടിയെ വീട്ടില്‍ തനിച്ചാക്കി പുറത്തു പോയെന്ന കേസു.
കേസി രണ്ടും വേറെ വേറെയായി വിചാരണ ചെയ്യണമെന്ന സിനിയുടെ അപേക്ഷയില്‍ കോടതി ഫ്രെബ്രുവരി- 4-നു വിധി പറയും. എന്നാല്‍ ഒരൊറ്റ കേസാണെന്നും സാക്ഷികളും സാഹചര്യവുമെല്ലാം ഒന്നാണെന്നും അതിനാല്‍ രണ്ടായി വിചാരണ വേണ്ടെന്നുമാണു പ്രോസിക്യൂഷന് നിലപാട്.
കേസിനെപറ്റി മാധ്യമങ്ങളോടു സംസാരിക്കുന്നതില്‍ നിന്നു അറ്റോര്‍ണിമാരെ കോടതി വിലക്കിയിട്ടുണ്ട്.
ജാമ്യസംഘ്യ 100,000 ഡോളറില്‍ നിന്നു 2500 ഡോളര്‍ ആക്കണമെന്ന സിനിയുടെ അപേക്ഷ കഴിഞ്ഞയാഴ്ച കോടതി നിരസിച്ചിരുന്നു