Image

സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ ക്രിസ്‌തീയ റോക്ക്‌ ഗായകന്‍ മാറ്റ്‌ മാര്‍ പങ്കെടുക്കും

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 14 April, 2012
സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ ക്രിസ്‌തീയ റോക്ക്‌ ഗായകന്‍ മാറ്റ്‌ മാര്‍ പങ്കെടുക്കും
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ നടക്കുന്ന ആറാമത്‌ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ അമേരിക്കയിലെ പ്രശസ്‌ത ക്രിസ്‌തീയ റോക്ക്‌ ഗായകനായ മാറ്റ്‌ മാര്‍ പങ്കെടുക്കും. ജൂലൈ 26 മുതല്‍ 29 വരെ നടക്കുന്ന കണ്‍വന്‍ഷനിലെ യുവജനങ്ങക്കായി പ്രത്യേകം നടക്കുന്ന നാഷണല്‍ യൂത്ത്‌ കോണ്‍ ഫെറന്‌സിലാണ്‌ (NYC 2012) ആനുകാലിക ക്രിസ്‌തീയ സംഗീതലോകത്തെ യുവാക്കുളുടെ ഹരമായ മാറ്റ്‌ മാറിന്റെ സാന്നിധ്യം.

കാത്തലിക്‌ വിശ്വാസിയായ മാറ്റ്‌ മാര്‍ ക്രിസ്‌ത്യന്‍ റോക്ക്‌ ഗായകന്‍, ഗാന രചയിതാവ്‌, സ്‌പിരിച്വല്‍ ലീഡര്‍, പ്രഭാഷകന്‍, എന്നീ നിലകലില്‍ പ്രസസ്‌തനാണ്‌. അദ്ദേഹത്തിന്റെ മൂന്നു ക്രിസ്‌തീയഗാന ശേഖരങ്ങള്‍ ക്രിസ്‌ത്യന്‍ അല്‍ബങ്ങളുടെ ടോപ്‌ 25 ബില്‍ബോര്‍ഡ്‌ ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചവയാണ്‌. യുട്യൂബിലും മറ്റും അദ്ദേഹത്തിന്റെ പാട്ടുകള്‍ വളരെ പോപ്പുലര്‍ ആണ്‌.

വാഷിംഗ്‌ ടണ്‍ പോസ്റ്റ്‌ ദിനപത്രത്തിന്റെ റിലിജിയസ്‌ കോളത്തിന്റെ എഴുത്തുകാരനായും മേര്‍ സേവനം ചെയ്യുന്നു. യൂത്ത്‌ കോണ്‍ഫറന്‍സില്‍ പ്രഭാഷകനായും പെര്‍ഫോര്‍മര്‍ ആയും ആണ്‌ യുവാക്കള്‍ക്ക്‌ മുന്‍പില്‍ മാറ്റ്‌ മേര്‍ സ്‌റ്റേജില്‍ പ്രത്യക്ഷപെടുക. കണ്‍വന്‌ഷനില്‍ മേറിന്റെ പ്രകടനം കാണാന്‍ യുവജനങ്ങള്‍ ആവേശത്തോടെയാണ്‌ കാത്തിരിക്കുനത്‌. വെബ്‌സൈറ്റ്‌ http://mattmahermusic.com/
സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ ക്രിസ്‌തീയ റോക്ക്‌ ഗായകന്‍ മാറ്റ്‌ മാര്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക