Image

പൊലീസുകാര്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ല, ചൈത്രയ്‌ക്ക് വിവരക്കേട്: എം.എം മണി

Published on 29 January, 2019
പൊലീസുകാര്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ല, ചൈത്രയ്‌ക്ക് വിവരക്കേട്: എം.എം മണി

മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിയെ പിടികൂടാനെന്ന പേരില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം. മണി. പൊലീസുകാര്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ല ചൈത്രയ്‌ക്കു വിവരക്കേടെന്നും മന്ത്രി എം.എം. മണി പറഞ്ഞു. അതേസമയം, ചൈത്രയ്ക്കെതിരായ റിപ്പോര്‍ട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. എ.ഡി.ജി.പി മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയില്ലെന്നാണ് സൂചന. നടപടിയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്‌ത ചൈത്ര തെരേസ ജോണിന്റെ നടപടിയെ മുഖ്യമന്ത്രി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു‍. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്‌ത്തി കാണിക്കുന്ന പ്രവണത ചിലര്‍ക്കുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിനെ ഇത്തരത്തിലാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്കും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കെെമാറിയിരുന്നു. റെയ്ഡില്‍ നിയമപരമായി തെറ്റി‌ല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. അതേസമയം, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍കയറി റെയ്ഡ് നടത്തുമ്ബോള്‍ അല്‍പം കൂടി ജാഗ്രത ഡി.സി.പി കാണിക്കണമായിരുന്നുവെന്ന് എ.ഡി.ജി.പി പരാമര്‍ശമുണ്ട്.

അതേസമയം, ചട്ടങ്ങള്‍ പാലിച്ചായിരുന്നു റെയ്ഡ് എന്നാണ് ചൈത്ര അന്വേഷണ ഉദ്യോഗസ്ഥനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശ്വസനീയ വിവരമനുസരിച്ചായിരുന്നു പരിശോധന. കേസിലെ പ്രധാന പ്രതികളിലൊരാളുടെ അമ്മയുടെ മൊഴിയെടുക്കുന്നതിനിടെ അവര്‍ക്കു ലഭിച്ച ഫോണ്‍കാളില്‍ നിന്ന് പ്രതികള്‍ പാര്‍ട്ടി ഓഫിസിലുണ്ടെന്നു വ്യക്തമായി. പരിശോധനയ്‌ക്കു പിന്നാലെ കോടതിയില്‍ സമര്‍പ്പിച്ച സെര്‍ച്ച്‌ റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈത്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡില്‍ പങ്കെടുത്ത പൊലീസുകാരില്‍ നിന്നു കൂടി മെഴിയെടുത്ത ശേഷമാണ് എ.ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പോക്‌സോ കേസില്‍ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്‌ത ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ കാണാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച്‌ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനു നേരെ കല്ലേറു നടത്തിയിരുന്നു. ഇവരെ തേടിയായിരുന്നു റെയ്ഡ്.

Join WhatsApp News
Naradan 2019-01-30 08:52:21
Police stationu kallerinje policekarkenthnkilum pattiyirunnenkil ivanmar ellam koodi aa pavathine valichukeeriyene!
Thara malayalee 2019-01-30 11:02:04
Malayalam in English unsahiikable. Stop this emalayalee.

Naradan 2019-01-30 13:48:55
Thara Malayalee, what is unsahikable means! Mattinglish or Manglish! Evidunnu come from???
Sugrivan 2019-01-30 14:34:39
If it is unsahikable don't read it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക