Image

വമ്പന്മാര്‍ക്കും താരത്തിനും പ്രത്യേക നിയമം? ഇതെന്താ ഇന്ത്യയോ?

എ.സി. ജോര്‍ജ്‌ Published on 14 April, 2012
വമ്പന്മാര്‍ക്കും താരത്തിനും പ്രത്യേക നിയമം? ഇതെന്താ ഇന്ത്യയോ?
ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാനെ ന്യൂയോര്‍ക്കിലെ വൈറ്റ്‌പ്ലെയിന്‍സ്‌ വിമാനത്താവളത്തില്‍ സെക്യൂരിറ്റി ചെക്കിംഗിന്റെ പേരില്‍ രണ്ടു മണിക്കൂര്‍ വൈകിപ്പിച്ചതില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ ഇത്രയധികം ആത്മരോഷം പ്രകടിപ്പിക്കണമോ?
ഷാരൂഖ്‌ ഖാന്‍ ആരുമായിക്കോട്ടെ, ഇത്‌ രണ്ടാമത്തെ പ്രാവശ്യമായിക്കോട്ടെ, നിയമത്തിന്റെ, സെക്യൂരിറ്റി ചെക്കിംഗിന്റെ കാര്യത്തില്‍ സൂപ്പര്‍ താരവും മറ്റ്‌ ഏത്‌ സാധാരണക്കാരും തുല്യരാണ്‌. വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നിലവിലുള്ള നിബന്ധനകള്‍ക്കനുസരിച്ചാണ്‌ സെക്യൂരിറ്റി ചെക്കിംഗിന്‌ രണ്ടു മണിക്കൂര്‍ കാലതാമസം വരുത്തിയതെങ്കില്‍ അതില്‍ പ്രതിക്ഷേധിക്കാനെന്തിരിക്കുന്നു. പകരം ഇത്രയും വലിയ സൂപ്പര്‍ താരത്തിന്‌ പ്രത്യേക പരിഗണകള്‍ നല്‍കാതെ സാധാരണ നിയമാനുസൃത നടപടികളാണ്‌ താമസത്തിനിടയാക്കിയതെങ്കില്‍ ആ സെക്യൂരിറ്റി ജീവനക്കാരന്‍ ശരിയായ നടപടിയാണ്‌ സ്വീകരിച്ചത്‌. അതിന്‌ ജീവനക്കാരനെ അഭിനന്ദിക്കുകയാണ്‌ വേണ്ടത്. അതിനുപകരം ഇത്തരം കാര്യങ്ങള്‍ക്കായി നമ്മുടെ വിദേശകാര്യ വകുപ്പ്‌ രാജ്യാന്തര തലത്തില്‍ അമേരിക്ക എന്തോ കുറ്റകൃത്യം ചെയ്‌തു എന്ന തരത്തില്‍ ഒച്ചപ്പാടുണ്ടാക്കുന്നതും കുറ്റാരോപണങ്ങള്‍ ഉയര്‍ത്തുന്നതും ഒട്ടും അഭികാര്യമല്ല.

ഏതാനും വര്‍ഷം മുമ്പ്‌ മലയാളം സൂപ്പര്‍ താരം മമ്മൂട്ടിയെ എയര്‍പോര്‍ട്ടില്‍ ചെക്ക്‌ ചെയ്‌ത്‌ വൈകിപ്പിച്ചു എന്നു പറഞ്ഞ്‌ നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രവാസി മന്ത്രിയും എന്തൊരു ഒച്ചാപ്പാടാണ്‌ ഉണ്ടാക്കിയത്‌? ഏത്‌ കൊടികെട്ടിയ സൂപ്പര്‍ താരമാണെങ്കിലും വിമാനത്താവളത്തിലെത്തുന്ന പരമ ദരിദ്രനെ ചെക്കു ചെയ്യുന്ന അതേ അളവു കോലിലും നിയമത്തിലുമായിരിക്കണം കണക്കാക്കേണ്ടത്‌.

രോഗികളും പ്രായം ചെന്നവരും കുഞ്ഞുകുട്ടി പരാധീനക്കാരുമായ വിമാനത്തിലെ എക്കോണമി ക്ലാസുകാരായ അനേകരെ സെക്യൂരിറ്റിയുടെ പേരില്‍, കസ്റ്റംസ്‌ ചെക്കിംഗിന്റെ പേരില്‍ കാലതാമസം രണ്ടു മണിക്കൂറല്ല, അതില്‍ കൂടുതല്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കാറില്ലേ? സാധരണക്കാരുടെ ബുദ്ധിമുട്ടില്‍ നമ്മുടെ പ്രവാസി വകുപ്പും വിദേശകാര്യ മന്ത്രിയും ഇന്ത്യന്‍ കോണ്‍സുലേറ്റും എന്തേ പ്രതികരിക്കാത്തത്‌?
ഇങ്ങനെയുള്ള പാവപ്പെട്ട അനേകായിരം പൊതു ജനങ്ങളെ സ്വന്തം രാജ്യമായ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും അനാവശ്യമായി പീഡിപ്പിക്കാറില്ലേ? ഈ സാമാന്യ നീതിക്കുനേരെ കണ്ണടച്ച്‌ ഇരുട്ടാക്കി വമ്പന്മാരുടെ ചില നിസാര അസൗകര്യങ്ങളുടെ പേരില്‍ ഒരു ജനാധിപത്യ ഗവണ്‍മെന്റ്‌ പ്രതിക്ഷേധിക്കുകയാണ്‌! ഇതെവിടുത്തെ ന്യായം? സാധാരണക്കാരായ പൊതുജനങ്ങളാണ്‌ ഗവണ്‍മെന്റിന്‌ നികുതി നല്‍കി നിലനിര്‍ത്തുന്നത്‌. വെള്ളിത്തിരയിലെ പല വമ്പന്മാരും നികുതിവെട്ടിപ്പുകാരാണെന്നുള്ളത്‌ ഒരു സത്യം മാത്രമാണ്‌. സിനിമയിലും കഥയിലും നമുക്കുവേണ്ടി പോരാടുന്ന, തിന്മയേയും വില്ലനേയും ഇടിച്ചുവീഴ്‌ത്തുന്ന പുണ്യവീരശുരകഥാപാത്രങ്ങളായി വിരാജിക്കുന്ന ഇവരില്‍ പലരും അഹങ്കാരികളും, ഇവര്‍ പ്രതിനിധാനം ചെയ്യുന്ന നന്മയ്‌ക്കു പ്രതികൂലമായി പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. ഇവര്‍ തന്നെ പണം കൊടുത്ത്‌ നിലനിര്‍ത്തുന്ന രസികമണ്‍റങ്ങളും ആരാധനാ സംഘങ്ങളും ഗുണ്ടാസംഘങ്ങളും സിനിമയിലൂടെ നേടിയെടുത്ത മായികാ പ്രപഞ്ചത്തേയും നമ്മുടെ രാഷ്‌ട്രീയ-ഗവണ്‍മെന്റ്‌ അധികാരികള്‍ക്ക്‌ ഭയമാണ്‌. എപ്പോഴും അവര്‍ക്ക്‌ അനുകൂലമായിട്ടാണ്‌ അധികാര സ്ഥാനങ്ങളും നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ പോലും നിലകൊണ്ടിരിക്കുന്നത്‌.

ഇന്ത്യന്‍ വിമാനത്താവളത്തിലെത്തിയ അമേരിക്കന്‍ സിനിമാതാരങ്ങളേയും, റോക്ക്‌-മ്യൂസിക്‌ താരങ്ങളേയും ചെക്കിംഗിന്റെ പേരില്‍ മൂന്നും നാലും മണിക്കൂറും വൈകിപ്പിച്ച ചരിത്രമുണ്ട്‌. പക്ഷെ അതില്‍ അമേരിക്കന്‍ ഗവണ്‍മെന്റ്‌ പ്രതിക്ഷേധിക്കുകയില്ലല്ലോ. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്നാണ്‌ യു.എസ്‌ ഗവണ്‍മെന്റ്‌ പ്രതികരണമറിയിച്ചത്‌. അതുപോലെ തന്നെ ഇന്ത്യയില്‍ വെളുത്ത തൊലി കാണുമ്പോള്‍-സയിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കുന്ന ഇന്ത്യന്‍ ജീവനക്കാരേയും ധാരാളം കാണാം. അതായത്‌ സായിപ്പിന്‌ പ്രത്യേക പരിരക്ഷയും പരിഗണനയും കൊടുക്കുന്ന നമ്മുടെ ചിലരുടെ ഫ്യൂഡല്‍ നയങ്ങളും ഒട്ടും ആശാസ്യമല്ല.

പൊതുവെ യു.എസില്‍ വിമാനത്താവളങ്ങളില്‍ മാത്രമല്ല ഗവണ്‍മെന്റിന്റെ പല തലങ്ങളിലും ഒരു ശരാശരി
ഉദ്യോഗസ്ഥന്‍  ഇന്ത്യന്‍ ഉദ്യോഗസ്ഥനേക്കാള്‍ നീതിബോധമുള്ളവും കാര്യക്ഷമതയുള്ളവരുമായിരിക്കും. ഗവര്‍ണ്ണറുടെ- പ്രസിഡന്റിന്റെ മക്കളായാല്‍ പോലും ഒരു ട്രാഫിക്‌ കുറ്റത്തിന്‌ ഒരു സാധാരണ പോലീസുകാരന്‍ പിടിച്ചാല്‍ പിഴയടപ്പിക്കും.
ഇക്കാര്യത്തില്‍ എത്ര വലിയവരാണെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകളോ, തൊപ്പി തെറിപ്പിക്കലോ സ്ഥലം മാറ്റലോ ഒന്നും ഉണ്ടാവില്ല. ഇവിടുത്തെ അധികാരികള്‍ നീതിബോധമുള്ള ഉദ്യോഗസ്ഥന്‍ എത്ര താഴെക്കിടയിലുള്ള ശ്രേണിയിലുള്ളയാളാണെങ്കിലും അയാളുടെ പക്ഷത്തായിരിക്കും. എന്നാല്‍ ഇന്ത്യയില്‍ എന്താണ്‌ നടക്കുന്നത്‌? വമ്പന്മാര്‍ക്ക്‌ എന്തു കുറ്റവും ചെയ്യാം. നില്‍ക്കാന്‍ പഠിക്കണം അത്രതന്നെ.
എങ്കില്‍ അതൊന്നുമില്ലാത്തവനെ പോലീസിനു കിട്ടിയാല്‍ അവനെ ശരിക്ക്‌ കൈകാര്യം ചെയ്യും. മിക്ക ഗവണ്‍മെന്റ്‌ തലങ്ങളിലും ഈ അനീതി തന്നെ ഗതി. എന്നാല്‍ അമേരിക്കയില്‍ ആ പരിഗണന ലഭ്യമാകുമെന്ന്‌ കരുതുന്നത്‌ വെറും മൗഢ്യമാണ്‌. ഒരു ഷാരഖ്‌ ഖാന്റെ, മമ്മൂട്ടിയുടെ, മോഹന്‍ലാലിന്റെ ഒക്കെ കാര്യത്തില്‍ ഇത്രയധികം എടുത്തു ചാടുന്ന നമ്മുടെ മന്ത്രി പുംഗവന്മാരും, എംബസികളും നയന്ത്രകാര്യാലയങ്ങളും പ്രവാസികളുടെ ന്യായമായ എന്തെല്ലാം പ്രശ്‌നങ്ങളാണ്‌ ഇതുവരെ പരിഹരിച്ചത്‌? ഭാരത്തിന്‌ വിദേശ നാണ്യം നേടിത്തരുന്ന ഇവരെ എന്തെല്ലാം തരത്തിലാണ്‌ ഇന്ന്‌ ഞെക്കിപ്പിഴിഞ്ഞുകൊണ്ടിരിക്കുന്നത്‌.
ഈ ഷാരൂഖ്‌ വിഷയത്തില്‍ കാണിക്കുന്നതിന്റെ ഒരു ചെറിയ അംശം നീതി നമ്മുടെ വിദേശകാര്യവകുപ്പും പ്രവാസികാര്യ വകുപ്പും, എസ്‌.എം. കൃഷ്‌ണയും വയലാര്‍ രവിയുമൊക്കെ പ്രകടിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പ്രവാസികള്‍ക്ക്‌ വെറും മുടന്തന്‍ ന്യായങ്ങളും ഒഴിവുകഴിവുകളും പൊതുവായ വാഗ്‌ദാനങ്ങളും മാത്രം പോര. വിമാനത്താവളങ്ങളില്‍ വെറുതെ തടഞ്ഞ്‌ ബുദ്ധിമുട്ടിച്ച്‌ ദുരിതങ്ങള്‍ അനുഭവിച്ച എത്രയോ പ്രവാസി ഭാരതീയരെ വേണമെങ്കിലും ഈ ലേഖകന്‌ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
Indian Embassy press note

Mr. Shahrukh Khan, the internationally renowned Indian film star, arrived in the United States by a private jet at White Plains airport near New York in the afternoon of 12th April 2012. Approximately half-an-hour after his arrival, the Consulate General of India in New York received information that he had not been cleared by the US Customs and Border Protection (USCBP) at the Airport. The Consulate General immediately intervened with the concerned authorities for his early clearance, which was done within 75 minutes of his arrival. Mr. Khan thereafter left the airport. The same evening, USCBP authorities, through an email to the Consulate General conveyed their profound apology for the incident.

In order to convey the deep concern that has been expressed nation wide in India over this incident, the Embassy of India has taken up the matter with the US Department of State and sought the State Department's intervention to institute appropriate measures to avoid recurrence of such an incident in the future.

see also

http://mikeghouseforindia.blogspot.com/2012/04/hate-among-us-indians-and-srk.html 

 

Narain Kataria and fellow Indians;

This note is not about SRK; it is about the hate expressed towards fellow Indians in two of the notes below.  

Briefly, Sharukh Khan, as he is called SRK and the King of Bollywood, is an Indian Actor who was detained in the New York Immigration for 90 Minutes, because of his Muslim name and it was the 2nd time it has happened. 

He was here to address the students at Yale University. Googling his name will produce thousands of entries on this event. However, he had a great attitude, he said, whenever my ego gets bloated, I go to America, they bring me down. I am glad the Foreign Minister of India and the Embassy of India have taken this up with the State Department. 

As Americans, we should not allow any bigotry in our land, he should be treated with respect, as he represents Billions of Indians. He can gather a Million Indians in a hurry than any other Indian.  This incident has made a "few" among the right-wing Indians happy and the notes below are indicative of it.

SRK is more Indian than Narain, me or anyone else, and he lives, serves and entertains Indians.  Narain is denigrating a fellow Indian, and being disrespectful towards millions if not billions of Indians who adore him.

I ask him, “Have you ever considered your statements to be hateful? Wouldn't it be dead wrong to say that Hinduism teaches one to be hateful?  Show your note to any average moderate Indian or American; they see the venom in it.  This is not the Hindu thing, or Indian thing, this is you the individual.”

“You don’t need to be seething, just think about what you are doing. Is this the right thing to do?”

I am sure that the 120 subscribers on this e-list are not extremists, a handful may be, but the majority is not, they are good people who mind their own business.  No one should judge a group by individuals, that amounts to stereotyping and that is most dangerous thing one can do to a nation or a people. 

We have to build a cohesive India, where we defend the rights of every Indian.  Mr. Narain Kataria, I hope you start seeing an Indian as an Indian, the bias stems from your mind, it is not a part of the majority of Indians. 

The average Indian living in India would be appalled to read your statements.

Mr. Kataria,  you are propagating hate against fellow Indians....and probably increase their blood pressure and make them sick of your rhetoric. Is this the right thing to do?

Until the myths or facts (to the other) are cleared up, where both sides agree to the "agreed facts" ill-will continues. I don’t know if you have a gain in this, leadership or financial, that is your business. 

You and I have an opportunity to serve as guidance to create a balance in a society based on agreed facts by all sides. No nation or individual will live in comfort, when falsities circulate.

You had held a conference, about Islam and you did not invite Muslims to the event. Was that to mis-educate the Hindus?  A true conference will have all points of view. Isn't this American way?

Make a list of all the things you believe, and let's hold a conference to put all the fabrications aside and honor India and the Indians for being truthful. Truth is the only thing that triumphs; it will restore the trust in the society. Let's learn to live our religions, whatever they might be. 

We need to work to mitigate the ill will, would you join me in doing so?

Thank you Narain
Mike

---------------------------------------

Mike Ghouse is committed to building a cohesive America and offers pluralistic solutions on issues of the day. He is a speaker, thinker and a writer on pluralism, politics, civic affairs, Islam, India, Israel, peace and justice. He is a frequent guest on Sean Hannity show on Fox TV, commentator on national radio network, writes weekly at Dallas Morning News and bi monthly at Huffington post, The Smirking Chimp and other periodicals. His daily blog is www.TheGhousediary.com

 

 Response No. 1

Shah Rukh Khan (SRK) is a very cunning and crafty actor. He has a very soft corner for Jihadists.

Even though more than 95% terrorist acts were conducted by radical Islamists all over the world, this fellow came out with a grossly misleading nonsensical twaddle that “terrorism has no religion”! Readers also should note that SRK and his ilk have never condemned Islamic terrorists who murdered 3000 on 9/11 in New York, 200 in Mumbai, 200 in Madrid, 200 in Bali, Indonesia; and 350 in Beslan in Russia.

Instead of finding fault with Islamic terrorists, SRK came out with a movie “My Name is Khan” and gave a good conduct certificate to Jihadists who have been extolling the virtue of violence and hatred against humanity and mercilessly murdering innocent men, women and children.

 Unlike naïve and spineless Indian Government, American government is determined to crush terrorism in this country with an iron hand. They are aware that their responsibility is to protect Amercian citizens from terrorists.

It is very easy to hoodwink Hindus. But it seems that American government knows it very well this guy is playing Al Taqiyya with them. (Al Taqiyya is a part of Islamic doctrine of deception which enjoins on all the Muslims to blatantly lie and cheat non-Muslims in furtherance of Islam.).

A man is known by the company he keeps. Hence I would warn Nita Ambani and other Hindus to think twice before choosing their friends. Otherwise, one day they will have to pay a very heavy price for their ignorance/stupidity.

Responsee No. 2

DETENTION OF SHAH RUKH KHAN IN NEW YORK

I do not understand as to why some Indian government agencies are making a lot of noise whenever some Indian Muslim is detained at any air port in America – in this case Shah Rukh Khan – SRK.

It is a well known fact that most of the terror acts are conducted all over the world by radical Islamists. Muslims have already killed more than 3000 Americans in New York. Muslims are shooting American soldiers in Afghanistan and Pakistan. Hence it is the responsibility of American intelligence agencies to safeguard the security of their citizens because they do not know the difference between a Muslim terrorist and an ordinary Muslim.

So whenever American notice some Muslim entering America, they become extra careful and ensure that safety of their citizens is not jeopardized.

SRK may be a big name in India, but here nobody knows him! Moreover, India government should give up the habit of Muslim appeasement in foreign countries also. From their past experience, in America, every Muslim in this country is considered suspicious until proven otherwise by the law enforcement agencies. Hence, India government should not be guided by the pressure tactics of Muslim groups in India and let American agencies do their national duty.

India government has to learn a lot of things from American system if they sincerely wish to protect their citizens from terrorist attacks.

വമ്പന്മാര്‍ക്കും താരത്തിനും പ്രത്യേക നിയമം? ഇതെന്താ ഇന്ത്യയോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക