Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 31: സാംസി കൊടുമണ്‍)

Published on 29 January, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 31: സാംസി കൊടുമണ്‍)
“”ജോ... ഒരു ഇന്ത്യക്കാരിയെ എനിക്കു ഭാര്യയായി കിട്ടുമോ...?’ ഇന്ത്യാക്കാêടെ ജീവിത രീതിയില്‍ ഭ്രമിച്ച്, ജോണ്‍ എന്ന ഡ്രെവര്‍ ചോദിക്കയാണ്

“”ശ്രമിക്ക്.... ഉറപ്പില്ല... നീ വീണ്ട ും ജനിക്കേണ്ടി വരും. നിന്റെ ശീലങ്ങള്‍ മാറ്റേണ്ടി വരും.’’ ഒരു മേനി പറച്ചിലുകാരനെപ്പോലെ ജോസ് പറഞ്ഞെങ്കിലും ജോസിന് സ്വന്തം സമൂഹത്തിക്കുറിച്ചത്ര ഉറപ്പില്ലായിരുന്നു. നമ്മുടെ സ്ത്രീകള്‍ അനുകരിയ്ക്കയാണ്. ഒരു പടിഞ്ഞാറുകാരിയാകാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. കയ്യിലുള്ളതിന്റെ മഹത്വം തിരിച്ചറിയാതെ. ഒരു നാള്‍ സ്‌നേഹിക്കപ്പെടാത്ത ഒരു സമൂഹത്തില്‍ അവളും പങ്കാളിയാകാം. സ്വവര്‍ക്ഷങ്ങളുടെ പൂര്‍ത്തീകരിക്കാത്ത വെറിക്കൂത്തുകളായിരിക്കാം ഇനി വരാന്‍ പോകുന്ന കാലം. കാറ്റു വീശിത്തുടങ്ങി. നമ്മുടെ കുട്ടികള്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നു. അവര്‍ അന്തര്‍മുഖരാകുന്നു. അവര്‍ക്ക് ആരോടും ഒന്നും പറയാനില്ല. ഉമ്മന്റെ മകന്‍ ഭാര്യയുമായി പിരിഞ്ഞ്, അപ്പാര്‍ട്ടുമെന്റില്‍ ഒരുവന്റെ കൂടെ താമസിക്കുന്നു. ഇല്ലിക്കാട്ടിലിന്റെ മോള്‍ കല്യാണം വേണ്ടെ ന്നു പറയുന്നു. വയസ്സ് മുപ്പത്തിയഞ്ച്.... മുന്നില്‍ കാണുന്നതെന്താണ്?

എല്ലാ പരാധീനതകള്‍ക്കിടയിലും കുട്ടികളെ വളര്‍ത്തി വലുതാക്കുക. അത് ഒരു സുഖമുള്ള വേദനയായിരുന്നു. അവര്‍ പഠിച്ച് വലുതായി ഒരു കൈത്താങ്ങ്.

ഡേവിഡ് എങ്ങോട്ടാണ് വളര്‍ന്നത്? ഇവിടെയുള്ള മിക്ക അപ്പന്മാരെയുംപോലെ പുത്രവിലാപ കാവ്യങ്ങള്‍ രചിക്കാനാണോ വിധി. പതിനൊന്നാം ക്ലാസ്സു മുതല്‍ അവന്‍ ഇടം തിരുവുകള്‍ കാട്ടിത്തുടങ്ങി. അതുവരെ അവന്‍ എന്തായിരുന്നുവോ, അതല്ലാതാകുകയായിരുന്നു. കൂട്ടുകെട്ടുകളുടെ ഒരു മഹാ പ്രസ്ഥാനം അവന്റെ പിന്നാലെ ഇഴഞ്ഞു നടക്കുന്നു. യൗവ്വനത്തിലേക്കുള്ള പ്രവേശന കവാടത്തിലേക്ക് എത്തിനില്‍ക്കുന്നവന്റെ ആകാംക്ഷയോടെ അതിനെയൊക്കെ കണ്ട ുള്ളൂ. പക്ഷേ അവന്‍ കൂട്ടുകെട്ടുകള്‍ തുടര്‍ന്നുകൊണ്ടേ യിരുന്നു. അവന്‍ മറ്റൊരുവനായി, അവനു താന്‍ കൊടുത്ത സ്‌നേഹം, കരുതല്‍ ഒക്കെ മറന്നു. ഏറെ നാള്‍ അവന്‍ ഏക സന്താനമായിരുന്നുവല്ലോ... ചിരിയിലും കളിയിലും ഒപ്പം കൂടി. ചോദിച്ചതൊക്കെ കൊടുത്തു. ഇല്ലായ്മയുടെ ഒരു ബാല്യം തന്നെപ്പോലെ അവനുണ്ട ാകരുതെന്നു കരുതി. അല്പം കൂടിപ്പോയോ.... ധാരാളിത്തം അവനെ അലസനും മടിയനും ആക്കിയെങ്കില്‍, പ്രതിക്കൂട്ടില്‍ താന്‍ തന്നെയല്ലേ.... ഇരുപത്താറില്‍ ഒരു ബാച്ച്‌ലര്‍ ഡിഗ്രിയുമായി അവന്‍ സുഖമായി ഉറങ്ങുന്നു. ഇവിടുത്തെകാരെപ്പോലെ ബുദ്ധി ഉറയ്ക്കുന്നതിനു മുമ്പേ ജോലിക്കു വിട്ടില്ല. അതു തെറ്റായിപ്പോയി. ഇപ്പോള്‍ ഒരു കൈത്താങ്ങ് കൊതിക്കുന്നു. എന്തിനീ ചിന്ത. സ്വാര്‍ത്ഥത, അല്ലാതെന്ത്... ഓരോരുത്തരും അവനവനുവേണ്ട ിയല്ലേ ജീവിക്കുന്നത്. എന്നാല്‍ കുറെ മലയാളി മാതാപിതാക്കള്‍ മക്കള്‍ക്കു വേണ്ട ി ജീവിച്ച്, സ്വയം ജീവിക്കാന്‍ മറന്നു പോകുന്നു.

“”ഡാഡ്.... ദിസ് ഈസ് നോട്ട് സെവന്റീസ്....’’ ഡേവിഡ് പറയുന്നു. നാം പഴമയുടെ കൊടിക്കൂറയും മാറാപ്പിലിട്ടു നടക്കുന്നവരല്ലേ.....

ഒരു പുതിയ കമ്പ്യൂട്ടര്‍, സ്‌കോളര്‍ഷിപ്പ് നോക്കാനാ... മോന്.... കമ്പ്യൂട്ടറില്‍ നോക്കിയെങ്കിലേ സ്‌കോളര്‍ഷിപ്പു കിട്ടുകയുള്ളുവെങ്കില്‍ അതില്ലാതിരുന്നാല്‍ പറ്റില്ല. മൂവായിരം ഡോളര്‍. പന്ത്രണ്ട ില്‍ അവന്‍ മുട്ടാളനായി മുന്നില്‍.

പക്ഷേ.... അടച്ച മുറിയില്‍ അവന്‍ രതിചിത്രങ്ങള്‍ കാണാനായിരുന്നു അതുപയോഗിച്ചതെന്ന തിരിച്ചറിവിലെത്തുമ്പോള്‍ വൈകിയിരുന്നു. രാത്രികളില്‍ അവനു വേണ്ട ിയുള്ള കാത്തിരിപ്പ്. ക്ലബ്ബുകള്‍ അവന്റെ യൗവ്വനത്തെ ഇളക്കി. “ദിസ് ഈസ് എ ഫ്രീ കണ്‍ട്രി.’ അത് ആപ്തവാക്യമാണ്. എല്ലാ തോന്നിയവാസങ്ങള്‍ക്കും സമവാക്യം.

അടഞ്ഞ ലോകത്തിലെ അന്തേവാസികള്‍. ചുറ്റും മതിലുകള്‍. തന്നെപ്പോലെ തുറന്ന ലോകത്തില്‍ ജീവിക്കാനുള്ള ഭാഗ്യം അവര്‍ക്കില്ലല്ലോ. അനന്തമായ ആകാശത്തിന്‍ തണലില്‍, അതിരുകളില്ലാത്ത ഭാവനയുമായി, തുറന്ന ലോകത്തില്‍, പ്ലാവിന്‍ ചുവട്ടിലും, മാവിന്‍ ചില്ലകളിലുമായി രൂപപ്പെടുന്ന യൗവ്വനം. അന്നു പ്രേമമായിരുന്നു. വടക്കേലെ അമ്മിണിയും, തെക്കേലെ സരസ്വതിയും, ഗിതയും, വളവിലെ ലീലാമണിയും, തോട്ടത്തിലെ മണിക്കുട്ടിയും ഒക്കെ കാമുകിമാരായിരുന്നു. അവരൊക്കെ ഭാവനയില്‍ നൃത്തം വെച്ചു. കാമവും പ്രേമവും വേര്‍തിരിഞ്ഞപ്പോള്‍, ഓരോരുത്തര്‍ അവരുടെ വഴികള്‍ തേടി.

ഇവിടെ കുട്ടികള്‍ പ്രേമിക്കുന്നില്ല. കണ്ട ുമുട്ടലുകളാണ്. കാണാന്‍ വേണ്ട ിയുള്ള കാത്തിരുപ്പില്ല. പകരം ഡേറ്റിങ്ങ്. എന്റെ പാര്‍ട്ട്ണര്‍ ആകുമോ? അവര്‍ ധാരണയിലെത്തുന്നു. ഒരുനാള്‍ ഒത്തുപോകാന്‍ കഴിയില്ലെന്നറിയുമ്പോള്‍ സന്തോഷമായി ബൈ.... ബൈ..... പറയുന്നു. അവിടെ ഒരു പങ്കാളിത്ത സ്ഥാപനം പങ്കിട്ടു പിരിയുന്നവര്‍. നിരാശയില്ല. ആത്മഹത്യയില്ല. തെരുവുകളില്‍ കെട്ടി മറിയുന്ന അധരങ്ങളില്‍ അമൃതം തേടുന്ന യൗവ്വനങ്ങളെ കാണുമ്പോള്‍, സഹതാപവും സങ്കടവും തോന്നും. ഇവരുടെ ഭാവി എന്ത്? പതിനഞ്ചിനു മുമ്പേ ഗര്‍ഭം പേറുന്ന പെണ്‍ കുഞ്ഞുങ്ങള്‍. ഹൈസ്കൂളില്‍ സ്വന്തം കുഞ്ഞുങ്ങളെയും കൊണ്ട ു വരുന്നവര്‍. അതൊരു ദുരന്തമാണോ? അവര്‍ക്കങ്ങനെ തോന്നുന്നുണ്ടേ ാ? ഹൈസ്കൂളുകളിലും തെരുവോരങ്ങളിലും നിരോധന ഉറകള്‍ സൗജന്യമായി സ്റ്റേറ്റ് വിതരണം ചെയ്യുന്നു. സ്വന്തം ടീനേജു മക്കള്‍ക്കായി മാതാപിതാക്കള്‍ അതേറ്റു വാങ്ങുന്നു. “”എനിക്കൊരു മുത്തച്ഛനോ, വല്യമ്മയോ ഉടന്‍ ആകണ്ട ” അവര്‍ പറയുന്നു. സഭ്യതകള്‍ നഷ്ടപ്പെട്ട ഒരു സമൂഹത്തില്‍, എന്താണസഭ്യം... പന്ത്രണ്ട ു വയസ്സുകാരന്‍ ശിഷ്യനെ മുപ്പത്തിനാലു വയസ്സുകാരി ടീച്ചര്‍ ഭര്‍ത്താവാക്കി, രണ്ട ു കുട്ടികളെ ജനിപ്പിച്ചിരിക്കുന്നു. അതില്‍ അഭിമാനം കൊള്ളുന്ന പന്ത്രണ്ട ുകാരന്റെ അമ്മ. ഇതാണു പൊതു സമൂഹം. അധാര്‍മ്മികതയുടെ വിദ്യാലയങ്ങള്‍ അരാജകവാദികളുടെ ലോകത്തെ തുറന്നു തരുന്നു. തിന്നുക.... പിന്നേയും തിന്നുക.... ഇണചേരുക.... പിന്നേയും ഇണ ചേരുക.... ഇതിനിടയില്‍ ജീവിതം എവിടെ...?

അല്ലെങ്കില്‍ എന്തു ജീവിതം? എന്തിനുവേണ്ട ി ജീവിക്കണം? എന്താണു ജീവിതത്തിന്റെ ലക്ഷ്യം. സാത്താന് ഒരു ലക്ഷ്യമുണ്ട ായിരുന്നു. ദൈവത്തിന്റെ സൃഷ്ടിയെ തന്റെ ഉള്ളം കൈയ്യില്‍ എടുക്കണമെന്ന്. പക്ഷേ ദൈവത്തിന്റെ ലക്ഷ്യം എന്തായിരുന്നു. എന്നും തനിക്ക് ചുറ്റും സ്തുതി പാഠകരമായ കുറെ ജീവികള്‍! ഒരു ഉദ്ദേശ്യവുമില്ലാത്ത ഒരു സൃഷ്ടിയായതിനാലല്ലേ സാത്താന്‍, ദൈവത്തിന്റെ പദ്ധതിക്ക് തുരങ്കം വെച്ചത്. സ്ത്രീക്കവന്‍ വേദവും മര്‍മ്മവും പറഞ്ഞുകൊടുത്ത്, അവളെ ജ്ഞാനിയാക്കി. നിഷേധിച്ചതിനെ കൈക്കലാക്കിയവള്‍ ദൈവത്തെ നോക്കി ചിരിച്ചു, അതോടുകൂടി കഥയാകെ മാറി. ദൈവത്തിന് പിന്നീട് ഒരിക്കലും തിരുത്തിയെഴുതാന്‍ കഴിയാതെ പോയ ആ തിരക്കഥ ഇപ്പോഴും തുടരുന്നു. സ്ത്രീയെ മുന്‍ നിര്‍ത്തി, സാത്താന്‍ ദൈവത്തിന്റെ മേല്‍ നേടിയ വിജയം.

അത് യുദ്ധനീതിയായിരിക്കാം. പണ്ട ് ശിഖണ്ഡിയെ മുന്‍ നിര്‍ത്തി ഭഗവാന്‍ കൃഷ്ണന്‍ ഒരു യുദ്ധം ജയിച്ചില്ലേ. മഹാരഥനായ ഭീഷ്മര്‍ ബ്രഹ്മാസ്ത്രം കൈയ്യിലെടുത്ത്, അതു തൊടുക്കുന്നതിന്റെ നിരര്‍ത്ഥകതയെ ഓര്‍ത്ത് ഊറിച്ചിരിച്ചു കാണില്ലേ....? അതുപോലെ ദൈവവും ചിരിച്ചു കാണും. എല്ലാ ബ്രഹ്മാസ്ത്രങ്ങളെയും നിര്‍വീര്യമാക്കാന്‍ ഓരോ കാലങ്ങളില്‍ ഓരോരുത്തര്‍ ജനിക്കും. എനിക്ക് എന്റെ മകനാണു ശത്രു. എല്ലാ പദ്ധതികളെയും അവന്‍ പൊളിക്കുന്നു. അവന്‍ തിരിച്ചറിവിന്റെ കാലത്തില്‍ വരും. അതുവരെ അവനുവേണ്ട ി പ്രാര്‍ത്ഥിക്കാം.

ഒരു ജീവിതം ഒന്നിനും വേണ്ട ിയല്ലാതങ്ങു ജീവിക്കുകയാണോ? ഒരല്പം അന്നത്തിനുവേണ്ട ി, തലചായിക്കാനൊരിടം.... അതിനുവേണ്ട ി, ഇഷ്ടമില്ലാത്ത തൊഴുത്തില്‍ എത്ര നാള്‍. ജീവിതം മറ്റനേകരെപ്പോലെ ക്രെഡിറ്റു കാര്‍ഡുകള്‍ക്കും, മോര്‍ട്ട്‌ഗേജിനുമായി വീതം വെച്ചിരിക്കുന്നു. എന്തെങ്കിലും മിച്ചമുണ്ട ാകുമോ? ഉണ്ടെ ങ്കില്‍ അത് കാറ്റും കടലും കൊണ്ട ുപോകട്ടെ. അപ്പോള്‍ അഗ്നിക്ക്..... ആത്മാവ്? എവിടെ.... അതു ജനിച്ചിട്ടുണ്ടേ ാ...?

കൃഷ്ണന്‍ അര്‍ജ്ജുനനോടു പറയുന്നു. “”നീ ആരുടെയും ആത്മാവിനെ കൊല്ലുന്നില്ല. ആത്മാവ് ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല.... അത് അനന്തമാണ്.’’ അര്‍ജ്ജുനന് പിന്നെയും സന്ദേഹമാണ്. “അര്‍ജ്ജുനാ.... നിന്നെ ഭീരുവെന്നു വിളിച്ച് ഭൂമിയും, സ്വര്‍ക്ഷവും നിന്ദിക്കാതിരിക്കാന്‍ നീ കര്‍മ്മം ചെയ്യുക.’ ക്ഷത്രിയന്റെ കര്‍മ്മം യുദ്ധമായിരുന്നു. തന്റെ കര്‍മ്മമെന്താണ്? ഏതെല്ലാം കര്‍മ്മങ്ങളിലൂടെ കടന്നുപോയി. എന്നും പുതിയ പുതിയ കര്‍മ്മഭൂമിയുടെ കാഹളം. ഒരു ബസ് ഡ്രൈവറുടെ കുപ്പായത്തില്‍ വീര്‍പ്പുമുട്ടിത്തുടങ്ങി. ഏതോ റെഡ് ലൈറ്റില്‍ കുടുങ്ങി വഴിമുട്ടിയ ഗതാഗതംപോലെ ജീവിതം എവിടെയോ കുടുങ്ങിയിരിക്കുന്നു. ഈ തെരുവ് തന്റേതല്ല. ഭയമാണ്. ഒരു കൈത്തോക്ക്, അല്ലെങ്കില്‍ സുബോധമില്ലാത്ത ഒരുവന്റെ ബോക്‌സ് കട്ടര്‍, എന്തും എപ്പോഴും പ്രതീക്ഷിക്കാം

. ഇവിടെ തനിക്കാരും സ്വന്തമില്ല. എന്നാല്‍ സ്വന്തമായവര്‍ സ്വീകരിക്കുമോ...? നാട് അന്യമായിരിക്കുന്നു. അവിടെയും ആരും ആരെയും തിരിച്ചറിയുന്നില്ല. ഒന്നാം യാത്രയില്‍, ജോസു കുട്ട്യേ എന്നു വിളിച്ച് സന്തോഷമായി സ്വീകരിച്ചവര്‍ പിന്നീട് സ്വയം വലിഞ്ഞു. ജോസുകുട്ടി ഇനി എന്തു നന്മ കൊണ്ട ുവരാന്‍? ഗോപാലന്‍ ചേട്ടനും, ജാനകിയമ്മയും, ബേബിച്ചായനും അന്നച്ചേട്ടത്തിയും ഒക്കെ കരുതുന്നുണ്ട ാകും. എല്ലാ വീടുകളിലും ഗള്‍ഫുമോഹങ്ങളാണ്. ഹൃദയം പണയത്തിലാണ്. തങ്ങള്‍ക്ക് എന്തു കിട്ടും. സ്വര്‍ത്ഥതയാലും അസൂയയാലും അയല്‍പക്കങ്ങള്‍ നഷ്ടമായിരിക്കുന്നു. ഒരു പ്രവാസിയുടെ മേല്‍ വീഴുന്ന പുച്ഛരസത്തിന്റെ കണ്ണുകള്‍ അവനെ ഇല്ലാതാക്കുന്നു.

എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷനിന്‍ തുടങ്ങുന്ന പീഡ. കഴിഞ്ഞ യാത്രയില്‍, ചന്ദനകുറിയിട്ട കാക്കിക്കാരന്‍ ചോദിക്കുന്നു. “സാറേ, ഒന്നാം തീയതിയാ... എന്തെങ്കിലും കൈ നീട്ടം....’ യാചകനല്ല.... ഒരു നൂറു ഡോളര്‍.... ഉള്ളില്‍ വെറുപ്പു തോന്നി. ഒരു രാജ്യത്തിന്റെ അന്തസ്സു പാലിക്കേണ്ട ഇമിഗ്രേഷന്‍ ഓഫീസര്‍ യാചകനെപ്പോലെ വെടലച്ചിരിയുമായി തല ചൊറിയുന്നു. സര്‍ക്കാര്‍ നല്ല വേദനം കൊടുത്തിട്ടും, രാജ്യത്തിനും സര്‍ക്കാരിനും പേരുദോഷമുണ്ട ാക്കുന്നവര്‍. അഴിമതിക്കും കള്ളക്കടത്തിനും വഴികള്‍ തുറക്കുകയായി. ഒന്നും കിട്ടില്ലെന്നു മനസ്സിലായപ്പോള്‍ മുഖമാകെ മാറി അവിടെ അധികാരത്തിന്റെ ധാര്‍ഷ്ട്യം. സീലടിച്ച പാസ്‌പോര്‍ട്ട്, എടുത്തോണ്ട ് പോടാ എന്ന ഭാവത്തില്‍ കൗണ്ട റിലേക്ക് വലിച്ചെറിഞ്ഞു. പുറത്ത് പിച്ചക്കാരന്‍... ഭിക്ഷ ഡോളറിലോ.... ദിര്‍ഹമായോ മതി. കാലവും ദേശവും മാറിയിരിക്കുന്നു. ഇനി ഹര്‍ത്താലുകളുടെയും ബന്ദുക്കളുടെയും ഘോഷയാത്രയാണ്. വഴിയില്‍ തടയപ്പെട്ട കാറില്‍, വെയിലുകൊണ്ട ് പൊരിയുന്ന കുട്ടികള്‍. അല്പം വെള്ളം. ഡ്രൈവര്‍ അടഞ്ഞു കിടക്കുന്ന കടകളെ നോക്കി കൈ മലര്‍ത്തി. തൊണ്ട വരണ്ട മക്കള്‍ ചോദിക്കുന്നു. “ഡാഡി ഇതാണോ ഡാഡി പറയുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.’

തെറ്റി മക്കളെ ഡാഡി മറ്റൊരു യുഗത്തിലായിരുന്നു. തന്നോടുതന്നെ സമരം പ്രഖ്യാപിച്ച ഒരു ജനത എങ്ങനാ നന്നാകുന്നത്? ഏതോ ഒരു ലോക്കല്‍ നേതാവിന് ഉദ്ധാരണം ഉണ്ട ാകാത്തതിലുള്ള ആത്മനിന്ദയില്‍ പ്രഖ്യാപിച്ച ബന്ദാകാം. ഇനി അയാള്‍ക്ക് ഉദ്ധരിക്കുന്നതുവരെ നമുക്ക് കാക്കാം. കരി ഓയിലുമായി അവര്‍ വരുമായിരിക്കും. നല്ല കാറു കണ്ട ാല്‍ അവര്‍ തല്ലിപ്പൊളിക്കും. അല്ലെങ്കില്‍ ജീവനോടെ നമ്മെ ചുട്ടു കൊല്ലും. അതൊക്കെ അപ്പോഴത്തെ നേതാവിന്റെ മനസ്സാണ്. നമ്മുടെ ജീവിതം അയാളുടെ കയ്യിലാണ്. നിയമവാഴ്ചയില്ലാത്ത ഒരു തുണ്ട ു ഭൂമി. ആശങ്കകള്‍ കുട്ടികളോടു പറഞ്ഞില്ല. ഇപ്പോള്‍ കുട്ടികള്‍ക്ക് നാട്ടിലേക്കു പോകണ്ട . എവിടെയൊക്കെയോ കൊട്ട്വേഷന്‍ സംഘവും, ബലാല്‍സംഗികളും അവരെ തുറിച്ചു നോക്കുന്നു. അവര്‍ക്ക് അവിടുത്തെ അന്നം വേണ്ട . പക്ഷേ തനിക്കതു വേണ്ടെ ന്നു വയ്ക്കാന്‍ പറ്റുമോ.... അത് ഗൃഹാതുരതയുടെ ചോറും കറികളുമല്ലേ... നാളുകള്‍ കഴിയും തോറും നാടുമായുള്ള അകലം കൂടിക്കൂടി വരുന്നു. ഒന്നു പോകണം. എല്ലാവരെയും ഒരിക്കല്‍ക്കൂടി കാണണം. മനസ്സു പറയുന്നു. എങ്ങനെ കടത്തിന്റെ മേല്‍ കടം.... ആശകള്‍ ബാക്കി കിടക്കട്ടെ.....

ജീവിതം ജലപ്പരപ്പിലെ കൊട്ടത്തേങ്ങ പോലെ ഓളങ്ങളില്‍ ഒഴുകുകയാണ്. ഒരു കഥയെഴുത്തുകാരന്റെ ജീവിതം്്. കഥ കൂണുപോലെയാണ്. മുളച്ച് പാകമാകുമ്പോള്‍ പറിച്ചില്ലെങ്കില്‍ ചീഞ്ഞു പോകുന്നു. മനസ്സില്‍ പാകമായ അനേകം കഥകള്‍ തക്ക സമയത്ത് അക്ഷരങ്ങളിലേക്ക് പകരാഞ്ഞതിന്റെ പേരില്‍ ചീഞ്ഞു നാറുന്നു. മനസ്സ് ശീതീകരിക്കപ്പെട്ടവന്‍ ഒന്നിനോടും മമതയോ, പ്രതികരണമോ ഇല്ല. ചുറ്റിനും ഉള്ള ചെറു ദുഃഖങ്ങളില്‍ പോലും വേദനിച്ചിരുന്ന ഹൃദയം ഇന്നെവിടെ...? കാലം എനിക്കു തന്നതെന്ത്? മരവിപ്പ്. മരിച്ച മനസ്സില്‍ പ്രേമം ജനിക്കുന്നതെങ്ങനെ?

അതു പൂനത്തിനറിയില്ലല്ലോ.... അവള്‍ എത്ര ആഗ്രഹത്തോടെയാണ് നോക്കുന്നത്. രണ്ട ു കുട്ടികളുടെ അമ്മയെങ്കിലും, അവളുടെ നിറഞ്ഞ യൗവ്വനവും, ചുണ്ട ുകളിലെ നനവും കാണാന്‍ പാടില്ല. ജീവിതപ്രയാണത്തില്‍ പഞ്ചാവിന്റെ സൂര്യകാന്തി വിളയുന്ന പാടശേഖരങ്ങളുടെ തീരത്ത് വളര്‍ന്ന, അവള്‍ക്ക് സൂര്യകാന്തിയുടെ തേജസ്സാണ്. മനസ്സു നിറയെ സംഗീതമാണ്. കോളേജില്‍ ഡിഗ്രിയുടെ അവസാന വര്‍ഷത്തില്‍, വയല്‍ വരമ്പുകളില്‍ സ്വപ്നം കണ്ട ു നടന്നിരുന്ന പൂനത്തിനെ അമേരിക്ക വിളിച്ചു. ഇവിടെ ടാക്‌സിക്കാരനായ ഹരിന്ദര്‍, കര്‍ഷകനായ അച്ഛനോട്, മകളെ കെട്ടിച്ചു തരാന്‍ ആവശ്യപ്പെട്ടു. ഗ്രാമത്തിന്റെ നിഷ്കളങ്കത കൈവിട്ടിട്ടില്ലാത്ത ആ പാവം മകള്‍ക്കു വന്ന ഭാഗ്യത്തില്‍ സന്തോഷിച്ചു. പൂനം സ്വപ്നങ്ങളെ സൂര്യകാന്തികള്‍ക്ക് വിട്ട് അമേരിക്കയിലെത്തി. ഇവിടെ അവളെ കാത്തിരുന്നത്, കുത്തഴിഞ്ഞ ഹരിന്ദറിന്റെ ജീവിതമായിരുന്നു. ലോകത്തിലെ സകല വേശ്യകളും കയറിയിറങ്ങിയ അവന്റെ ജീവിതം അവളെ മടുപ്പിച്ചു. അവന്റെ കിടക്കവിരികള്‍ അവള്‍ ഡെറ്റോളില്‍ കഴുകി. എന്നിട്ടും അതിലെ പാടുകള്‍ മാഞ്ഞില്ല. അവനെ അവള്‍ ഗംഗയില്‍ എന്നെപോലെ ബാത്ത് ടബ്ബില്‍ കുളിപ്പിച്ചു. എന്നിട്ടും അവന്‍ പാപമുക്തനായില്ല. ജീവിതം കുത്തഴിഞ്ഞ പുസ്തകമായി. അവന്‍ ജോലിക്കു പോകാതായി.

ഗുജറാത്തിയുടെ ഡങ്കിന്‍ ഡോണറ്റില്‍ അവള്‍ തൊഴില്‍ തേടി. മണിക്കൂറില്‍ നാലര ഡോളര്‍. റണ്ട ു പ്രസവിച്ചു. വെളുപ്പിനെ അഞ്ചുമണിയുടെ വണ്ട ിയില്‍ കയറും. ഒരു മദ്രാസി ബാബുവിനെ കണ്ട വള്‍ സന്തോഷിച്ചു. ഇപ്പോള്‍ മദ്രാസി മാറി. മലയാളിയായി. പലപ്പോഴായി അവള്‍ മനസ്സു തുറന്നു. പാവം അച്ഛനെ അവള്‍ ഒന്നും അറിയിച്ചിട്ടില്ല. ഇപ്പോഴും അവള്‍ ഒരു ഗ്രാമീണ പെണ്‍കുട്ടിയെപ്പോലെ ചിരിക്കും. ആ ചിരിയില്‍ അവളുടെ ആത്മാവ് തെളിയും. അവള്‍ തന്നിലേക്ക് പ്രവേശിക്കും എന്ന ഘട്ടത്തില്‍, മനസ്സിനെ ഓര്‍മ്മിപ്പിക്കും. ജീവിതം കുടുംബത്തിനു തീറെഴുതിയതാണ്. സുഖത്തിലും ദുഃഖത്തിലും പരസ്പരം താങ്ങേണ്ട വരാണ്. ഇപ്പോള്‍ സിസിലിയുടെ ശരീരത്തിനു തണുപ്പാണ്. പക്ഷേ അവള്‍ ഒത്തിരി സഹിച്ചവളല്ലേ...? ഇഷ്ടമില്ലാത്ത ഒരു ജോലി അവള്‍ കുടുംബത്തിനുവേണ്ട ിയല്ലേ ചെയ്യുന്നത്. കാലം അവളില്‍ കൈയ്യൊപ്പു ചാര്‍ത്തിക്കൊണ്ട ിരിക്കുകയല്ലേ... താന്‍ ഒരു താങ്ങാകേണ്ട കാലത്ത്.... വിവാഹം പവിത്രമായ ഒരു കൂദാശയല്ലേ.... എല്ലാത്തിനെയും നേരിടാനും സഹിക്കാനുമുള്ള കരുത്തു തരുന്ന ഒരു കാണാച്ചരട് ഞങ്ങളെ ബന്ധിപ്പിക്കുന്നില്ലേ. പൂനം അവളുടെ നിരാശയില്‍ വീഴട്ടെ.....

ഡേവഡിനൊരു ജോലി... പിന്നെ സിസിലി ജോലിക്കു പോകണ്ട .... അതൊരു സ്വപ്നമാണ്. അതങ്ങനെ തന്നെ അവസാനിക്കുമോ...? അവനും അങ്ങനെ ചിന്തിക്കണ്ടേ .... എന്തേ ഈ പിള്ളേര്‍ ഇങ്ങനെ.... ഈ മണ്ണിലെ വളമാണവര്‍. അവര്‍ ചുറ്റിലും കാണുന്നത് മറ്റൊന്നല്ല. സ്വയം പടുത്തുയര്‍ത്തിയ ജീവിതങ്ങളാണ്. ആര്‍ക്കും ആരോടും കടപ്പാടുകള്‍ ഇല്ല. അമ്മയ്ക്ക് സോഷ്യല്‍ സെക്യൂരിറ്റി വേണമെങ്കില്‍ അമ്മ ജോലി ചെയ്യണം. അമ്മ ജോലി ചെയ്യുകയാണ്. എല്ലാവര്‍ക്കും വേണ്ട ി. ത്യാഗത്തിന്റെ കണക്കുകള്‍ ആരും സൂക്ഷിക്കുന്നില്ല. ഒരു നല്ല സാന്‍വിച്ച് വാങ്ങാതെ, ഒരു നല്ല റെസ്റ്റോറന്റില്‍ കയറാതെ, ഒരു വെക്കേഷന്‍ ആസ്വദിക്കാതെ, ജീവിതം മക്കള്‍ക്കായി മാറ്റിവെച്ചവര്‍ക്ക് തിരസ്കാരത്തിന്റെ വേദന കൂടും. ആര്‍ തിരസ്കരിക്കുന്നു. മക്കള്‍ക്ക് സ്‌നേഹമില്ലേ..... നമ്മള്‍ ആവശ്യപ്പെടുന്നതുപോലെ അവര്‍ക്കു തരാന്‍ അറിയില്ലായിരിക്കാം. സമയം വരുമ്പോള്‍ അവര്‍ ഉണരുമായിരിക്കും. സമയം! അതിനി എന്നാണാവോ.... എട്ടുവര്‍ഷമായി ഒരു ബാച്ച്‌ലര്‍ ഡിഗ്രി. വല്ലാത്ത നിരാശ. എപ്പോഴെങ്കിലും ശരിയാകട്ടെ. അല്ലെങ്കില്‍ കലപ്പയ്ക്ക് കൈവച്ചശേഷം തിരിഞ്ഞു നോക്കാതിരിക്കുക. ഉഴുതു മറിച്ചു കൊണ്ടേ ഇരിയ്ക്ക. ആരെങ്കിലും വിത്തിറക്കട്ടെ... ആരെങ്കിലും വിളവെടുക്കട്ടെ... ഇനി ബഹുദൂരം ഉഴുതുമറിക്കാന്‍ ബാക്കി കിടക്കുന്നു. രണ്ട ാമത്തവള്‍ പന്ത്രണ്ട ില്‍. മൂന്നാമത്തവള്‍ പത്തിലും. എല്ലാവര്‍ക്കും ഒരു തീരം കാണിച്ച്, നിങ്ങളുടെ കൂടാരങ്ങളെ ഇവിടെ ഉറപ്പിക്കാം എന്നു പറയാന്‍ ഇനി കാലം എത്ര?

ജോലി കൈകാലുകളെ ബാധിക്കുന്നു. ദീര്‍ഘനേരത്തെ ഇരുപ്പ്, നടുവിന്റെ കണ്ണികളെ കരയിíുന്നു. ഇവിടംവിട്ട് മറ്റെങ്ങോട്ടെങ്കിലും പോയാലോ? എങ്ങോട്ട്..... മെച്ചം എവിടെയാണ്. ന്യൂയോര്‍ക്ക് ഒരു സങ്കര വര്‍ക്ഷ നഗരമാണ്. ഇവിടെ പ്രത്യക്ഷതയില്‍ ആêം വംശീയത ഉയര്‍ത്തുന്നില്ല. പരോക്ഷമായി എല്ലാ മനസ്സുകളിലും അതൊരു നീറ്റലായി തുടരുന്നു. തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വെളുത്തവന്റെ ആധിപത്യം അല്പം കൂടും. വംശീയത മതവര്‍ക്ഷീയതയെക്കാള്‍ തീവ്രമായിരിക്കുമോ...? മഹായുദ്ധങ്ങള്‍കൊണ്ട ് അതവസാനിക്കുമോ...? എപ്പോഴും പേടിയുടെ നിഴലിലാണ്. ചുറ്റുമുള്ളവര്‍ സുഹൃത്തുക്കളല്ല. പരസ്പരമറിയാത്ത സഹയാത്രികര്‍. പത്തുവര്‍ഷമായി കാണുന്ന അയല്‍ക്കാര്‍ ആരാണ്? അവരുടെ പേരെന്താണ്? അയല്‍പക്കക്കങ്ങളില്‍ കയറിയിറങ്ങി, അവരും നമ്മളും രണ്ട ല്ലാതെ വളര്‍ന്ന ഒരു കാലത്തിന്റെ ഓര്‍മ്മ. ഇനി അതിനു കഴിയുമോ ഗുണ്ട കള്‍ ഭരിക്കുന്ന ഒരു നാട്ടില്‍ ഇനി അതും ഒരു സ്വപ്നമായി തുടരട്ടെ.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക