Image

രാജ്യത്തെ വന്‍ ബാങ്ക്‌ കൊള്ളയുടെ വിവരങ്ങള്‍ പുറത്തു വിട്ട്‌ കോബ്ര പോസ്റ്റ്‌

Published on 29 January, 2019
രാജ്യത്തെ വന്‍ ബാങ്ക്‌ കൊള്ളയുടെ വിവരങ്ങള്‍ പുറത്തു വിട്ട്‌ കോബ്ര പോസ്റ്റ്‌
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക്‌ കൊള്ളയുടെ വിവരങ്ങള്‍ പുറത്ത്വിട്ട്‌ സ്വതന്ത്രമാധ്യമ സ്ഥാപനമായ കോബ്രാ പോസ്റ്റ്‌.

മുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫ്‌ലാറ്റ്‌ നിര്‍മാതാക്കളായ ഡിഎച്ച്‌എഫ്‌എല്‍ ( ദിവാന്‍ ഹൗസിങ്‌ ഫിനാന്‍സ്‌ കോര്‍പറേഷന്‍) 31000 കോടിയിലധികം രൂപ രാജ്യത്തെ പൊതുമേഖലാ ബങ്കുകളില്‍ നിന്നും തട്ടിയതായാണ്‌ കോബ്രാ പോസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

ലോണുകള്‍ വഴിയും ചില കടലാസു കമ്‌ബനികളുടെ പേരിലുമാണ്‌ തട്ടിപ്പ്‌ നടത്തിയിരിക്കുന്നത്‌.

ഈ തുക സ്വകാര്യ സ്വത്ത്‌ വാങ്ങിക്കൂട്ടാനും ഇന്ത്യയിലും വിദേശത്തുമായി നിക്ഷേപം നടത്താനുമാണ്‌ ഉപയോഗിച്ചത്‌.

യുകെ, ദുബായ്‌(യുഎഇ), ശ്രീലങ്ക, മൗറീഷ്യസ്‌ എന്നിവിടങ്ങളിലാണ്‌ തട്ടിപ്പ്‌ നടത്തിയ തുക ഉപയോഗിച്ച്‌ നിക്ഷേപം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക