ഡബ്ലിന്‍: സ്വോര്‍ഡ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവും മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരി. മോറാന്‍ മോര് ഇഗ്നാത്തിയോസ് എലിയാസ് ത്രിതിയന് പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി 8, 9(വെള്ളി ,ശനി ) തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.
ഫെബ്രു. 8 വെള്ളിയാഴ്ച വൈകുന്നേരം 7ന് നോര്‍ത്ത് ഡബ്ലിന്‍, സോര്‍ഡ്സിലെ ചര്‍ച്ച് റോഡില്‍ ഉള്ള സെ. കൊളംബസ് ദൈവാലയത്തില്‍ കൊടി ഉയര്‍ത്തല്‍. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും വൈകിട്ട് എട്ടിന്് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. ശനിയഴ്ച രാവിലെ 10ന് പ്രഭാതനമസ്കാരവും 10:45 ന് ഇടവക മെത്രാപോലീത്ത അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും , പെരുന്നാള്‍ സന്ദേശവും ഉണ്ടായിരിക്കും. തുടര്‍ന്ന് പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യയോടെ പെരുനാളിന് പരിസമാപ്തി കുറിക്കും.
പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുനാളിലും വി.കുര്‍ബാനയിലും വന്നു സംബന്ധിച്ചു അനുഗ്രഹിതരാകുവാന്‍ സ്വോര്ട്സിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളേയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ . ഫാ . ജോബിമോന് സ്കറിയ 087 631 5962
എബി പൗലോസ് 087 714 8797
എഡ്വിന് ജോര്‍ജ് സാജു 089 466 7583
റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍