Image

കാഞ്ചിന്‌ (കെ.എ.എന്‍.ജി) അടിയുറച്ച പിന്തുണയുമായി അബ്‌ദുള്ള സെയ്‌ദ്‌

ജോയിച്ചന്‍ പുതുക്കുളം Published on 14 April, 2012
കാഞ്ചിന്‌ (കെ.എ.എന്‍.ജി) അടിയുറച്ച പിന്തുണയുമായി അബ്‌ദുള്ള സെയ്‌ദ്‌
ന്യൂജേഴ്‌സി: കഴിഞ്ഞ ഒരു ദശാബ്‌ദക്കാലമായി കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള അബ്‌ദുള്ള സെയ്‌ദ്‌, കേരളാ ഹൗസ്‌ എന്ന പദ്ധതിക്കുവേണ്ടി നടത്തുന്ന ജോക്ക്‌പോട്ട്‌ ഷോയുടെ സ്‌പോണ്‍സര്‍ ആയി കടന്നുവന്ന്‌ എല്ലാവര്‍ക്കും മാതൃക കാട്ടിയിരിക്കുന്നതായി ഷോയുടെ കോ-ചെയര്‍മാന്‍മാരായ സണ്ണി വാളിപ്ലാക്കലും, അരവിന്ദനും അറിയിച്ചു.

25 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തിരുവനന്തപുരത്ത്‌ നിന്നും അമേരിക്കയിലേക്ക്‌ കുടിയേറിപ്പാര്‍ത്ത അബ്‌ദുള്ള സെയ്‌ദും ഭാര്യ റഹ്‌മാ സെയ്‌ദും കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയിലൂടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തുവരുന്നു. ന്യൂജേഴ്‌സിയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മുസ്‌ലീം കുടുംബങ്ങളെ കേരളാ അസോസിയേഷന്റെ കൊടിക്കീഴില്‍ അണിനിരത്തി, ശക്തമായ അടിത്തറയാണ്‌ അബ്‌ദുള്ള പാകിയത്‌. ഇപ്പോള്‍ കേരളാ ഹൗസ്‌ എന്ന സ്വപ്‌ന പദ്ധതിക്കുവേണ്ടി അബ്‌ദുള്ള സെയ്‌ദ്‌ ശക്തമായ പിന്തുണ നല്‍കി മാതൃക കാട്ടിയിരിക്കുന്നു.കാഞ്ചിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 29-ന്‌ ഞായറാഴ്‌ച 4.30-ന്‌ നടക്കുന്ന ജോക്ക്‌പോട്ട്‌ ഷോയില്‍ ന്യൂജേഴ്‌സി മലയാളികള്‍ ഒത്തൊരുമിച്ച്‌ പങ്കെടുത്ത്‌ കാഞ്ചിന്റെ സ്വപ്‌നം പൂവണിയിക്കണമെന്ന്‌ അബ്‌ദുള്ള അറിയിച്ചു. വെബ്‌സൈറ്റ്‌: www.kanj.org
കാഞ്ചിന്‌ (കെ.എ.എന്‍.ജി) അടിയുറച്ച പിന്തുണയുമായി അബ്‌ദുള്ള സെയ്‌ദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക