Image

ചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂളുകള്‍ക്ക് ബുധനും വ്യാഴവും അവധി

പി പി ചെറിയാന്‍ Published on 30 January, 2019
ചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂളുകള്‍ക്ക് ബുധനും വ്യാഴവും അവധി
ചിക്കാഗൊ: ചിക്കാഗൊയില്‍ അനുഭവപ്പെടുന്ന അതിശൈത്യം സാധാരണ ജന ജീവിതത്തെ സാരമായി ബാധിച്ചു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം പരിഗണിച്ചു ചൊവ്വാഴ്ചയിലെ സ്‌കൂള്‍ സമയത്തിന് ശേഷമുള്ള എല്ലാ ആക്ടിവിറ്റികളും, ജനുവരി 30, 31 തിയ്യതികളില്‍ ചിക്കാഗൊ പബ്ലിക്ക് സ്‌കൂളുകളും അടച്ചിടുമെന്ന് വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ അറിയിച്ചു.

ചിക്കാഗൊയില്‍ നിന്നും പുറപ്പെടുന്നത്, ചിക്കാഗോയിലേക്ക് വരുന്നതുമായ നിരവധി വിമാന സര്‍വ്വീസുകളും കാന്‍സര്‍ ചെയ്തിട്ടുണ്ട്. വിമാനയാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകളും നല്‍കി കഴിഞ്ഞതായി വിമാന കമ്പനികള്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി മുതല്‍ താപനില -15 മുതല്‍ -30 വരെ താഴാന്‍ സാധ്യതയുള്ളതായും, ബുധനാഴ്ച -50 വരെ എത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചിക്കാഗൊ ഗവര്‍ണര്‍ ജെ ബി പ്രിറ്റ്‌സ്‌ക്കര്‍ സംസ്ഥാനമൊട്ടാകെ ഡിസാസ്റ്റര്‍ പ്രൊക്ലമേഷന്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്.

1983 ഡിസംബര്‍ 24 നാണ് ചിക്കാഗോയിലെ ഏറ്റവും തണുത്ത ദിനമായ റിക്കാര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂളുകള്‍ക്ക് ബുധനും വ്യാഴവും അവധിചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂളുകള്‍ക്ക് ബുധനും വ്യാഴവും അവധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക