Image

ശ്രീനിവാസന്‌ നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: അപകടനില തരണം ചെയ്‌തെന്ന്‌ ആശുപത്രിവൃത്തങ്ങള്‍

Published on 30 January, 2019
ശ്രീനിവാസന്‌ നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: അപകടനില തരണം ചെയ്‌തെന്ന്‌  ആശുപത്രിവൃത്തങ്ങള്‍
നടൻ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്‌ രാവിലെ കൊച്ചിയിലെ ലാല്‍ മീഡിയയില്‍ വച്ചാണ്‌ ശ്രീനിവാസന്‌ അസ്വസ്ഥത അനുഭവപ്പെട്ടത്‌.

രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയ അദ്ദേഹത്തിന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌  കൊച്ചി മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്‌തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
 ഇപ്പോഴും നടന്‍ വെന്റിലേറ്ററില്‍ തന്നെയാണ്‌.

ശ്വാസം മുട്ടല്‍ കൂടിയതിനെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന്‌ ശ്വാസകോശത്തില്‍ വെള്ളം കെട്ടിയതാണ്‌ ശ്വാസംമുട്ടലിന്‌ ഇടയാക്കിയതെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും നേരത്തെ മുതല്‍ തന്നെ ശ്രീനിവാസന്‍ ചികിത്സ തേടുന്നുണ്ട്‌.

ശ്വാസകോശത്തില്‍ നിന്ന്‌ വെള്ളം നീക്കാനുള്ള ചികിത്സയാണ്‌   ചെയ്‌തുകൊണ്ടിരിക്കുന്നത്‌.  ജോലി സമ്മര്‍ദ്ദം കാരണമാവാം രക്തസമ്മര്‍ദ്ദം കൂടിയതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ശ്രീനിവാസന്റെ ഇളയ മകന്‍ ധ്യാന്‍ ചന്ദ്‌ സ്ഥലെത്തെത്തിയിട്ടുണ്ട്‌.   ശ്രീനിവാസന്‍ വെന്റിലേററ്റില്‍ അല്ലെന്നാണ്‌ ബന്ധുക്കള്‍ പ്രതികരിച്ചത്‌.

ഏറെക്കാലത്തിനു ശേഷം ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട്‌ കൂട്ട്‌ക്കെട്ടില്‍ പിറന്ന ഞാന്‍ പ്രകാശന്‍ തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണിപ്പോള്‍.

ഇതിനിടെ അയാള്‍ കഥയെഴുതുകയാണ്‌ എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട പരാതി കോടതിയില്‍ എത്തിയതോടെ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം കൊയിലാണ്ടി കോടതിയില്‍ ഹാജരായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന്‌ അവകാശപ്പെട്ട്‌ സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌ എന്നയാളാണ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

കഴിഞ്ഞവര്‍ഷം ജനുവരിയിലും കുഴഞ്ഞുവീണ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക