Image

കോബ്രപോസ്റ്റ് വെളിപ്പെടുത്തല്‍; തട്ടിപ്പ് വാര്‍ത്തയ്ക്ക് പിന്നാലെ ഡി.എച്ച്‌.എഫ്.എല്‍ ഓഹരിയില്‍ ഇടിവ്

Published on 30 January, 2019
കോബ്രപോസ്റ്റ് വെളിപ്പെടുത്തല്‍; തട്ടിപ്പ് വാര്‍ത്തയ്ക്ക് പിന്നാലെ ഡി.എച്ച്‌.എഫ്.എല്‍ ഓഹരിയില്‍ ഇടിവ്
ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയെന്ന കോബ്ര പോസ്റ്റ് വെളിപ്പെടുത്തലിന് പിന്നാലെ ഡി.എച്ച്‌.എഫ്.എല്‍ ഓഹരിയില്‍ ഇടിവ്. ആരോപണങ്ങള്‍ നിഷേധിച്ച ഡി.എച്ച്‌.എഫ്.എല്‍ കോബ്ര പോസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
മുംബൈ ആസ്ഥാനമായ ഹസിങ് വായ്പ നല്‍കുന്ന ദിവാന്‍ ഹസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 31000 കോടി രൂപ വായ്പ തട്ടിപ്പ് നടത്തിയെന്നായിരുന്നു കോബ്ര പോസ്റ്റ് വെളിപ്പെടുത്തല്‍. ഡി.എച്ച്‌.എഫ്.എല്‍ ഉടമകള്‍ തന്നെ രൂപീകരിച്ച കടലാസ് കമ്ബനികളിലേക്ക് പണം വകമാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നും കോബ്ര പോസ്റ്റ് ഇന്നലെ വെളിപ്പെടുത്തി. ഇതിന് പിന്നാലെ 9.73 % ആണ് ഡി.എച്ച്‌.എഫ്.എല്‍ ഓഹരികളിലെ ഇടിവ്. കൂടുതല്‍ താഴുമെന്ന സൂചനയും നിലനില്‍ക്കുന്നു.കേന്ദ്രസര്‍ക്കാരോ പൊതുമേഖലാ ബാങ്ക് അധികൃതരോ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.കോബ്ര പോസ്റ്റിന്റെ വാര്‍ത്ത അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമെന്നാണ് ഡി.എച്ച്‌.എഫ്.എല്‍ പ്രതികരണം. 

വ്യവസ്ഥാപിതമായാണ് കമ്ബനി പ്രവര്‍ത്തിച്ചുപോരുന്നത്. അതേസമയം വിദേശത്തുള്ള കമ്ബനികളുടെ പേരിലെ വസ്തുവകകള്‍ വില്‍ക്കാന്‍ പദ്ധതിയുണ്ടെന്നും കിട്ടാക്കടങ്ങളില്‍ ഒരു പങ്ക് ഇതുവഴി അടച്ചുതീര്‍ക്കുമെന്നും കമ്ബനി പ്രസ്താവനയില്‍ വിശദീകരിക്കുന്നുണ്ട്. കോബ്ര പോസ്റ്റിനെതിരെ നിയമ നടപടി തുടങ്ങുമെന്നും ഡി.എച്ച്‌.എഫ്.എല്‍ വ്യക്തമാക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക