Image

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.

അനില്‍ പെണ്ണുക്കര Published on 30 January, 2019
അഭിപ്രായ  വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.
എന്ത് അഭിപ്രായവിത്യാസം ഉണ്ടെങ്കിലും കേരളത്തിന്റെ വികസന കാര്യത്തില്‍ ഒന്നിച്ചു നീങ്ങുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ പ്രവര്‍ത്തകരും, പ്രവാസി സംഘടനകളും ശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഫൊക്കാനാ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള നവകേരള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ഇന്‍വസ്റ്റ്‌മെന്റ് ഉണ്ടാകണം. കേരളത്തെഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കണം. കേരളത്തില്‍ മുന്‍പുണ്ടായിരുന്ന സാഹചര്യങ്ങള്‍ മാറി. ഇന്‍വസ്റ്റ് ചെയ്യാനുള്ള അവസരം ഉണ്ട് .അത് ഉപയോഗിക്കുവാന്‍ പ്രവാസികളും ശ്രമിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി.നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നവകേരള മിഷന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. രാജു ഏബ്രഹാം എം.എല്‍.എ, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്,ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമന്‍ സി. ജേക്കബ്, വനിതാ ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ്, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകമാര്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോ.മാത്യു വര്‍ഗീസ് സ്വാഗതവും, വര്‍ഗീസ് ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായ  വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.അഭിപ്രായ  വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.അഭിപ്രായ  വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.അഭിപ്രായ  വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.അഭിപ്രായ  വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.അഭിപ്രായ  വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.അഭിപ്രായ  വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.അഭിപ്രായ  വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.അഭിപ്രായ  വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.അഭിപ്രായ  വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവകേരളത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കണം: രമേശ് ചെന്നിത്തല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക