Image

തൊഴിലാളി യൂണിയനുകള്‍ ഇടഞ്ഞു, ടോമിന്‍ ജെ തച്ചങ്കരി തെറിച്ചു

Published on 30 January, 2019
തൊഴിലാളി യൂണിയനുകള്‍ ഇടഞ്ഞു, ടോമിന്‍ ജെ തച്ചങ്കരി തെറിച്ചു

കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍.ജെ.തച്ചങ്കരിയെ സ്ഥാനമേറ്റ് ഒരു വര്‍ഷം തികയും മുമ്പ് വീണ്ടും സ്ഥലം മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശിനാണ് പകരം ചുമതല. തൊഴിലാളി വിരുദ്ധ സമീപനങ്ങളാണ് തച്ചങ്കരിയുടേത് എന്ന യൂണിയനുകളുടെ പരാതിയെയും സമര്‍ദ്ദങ്ങളെയും തുടര്‍ന്നാണ് തച്ചങ്കരിക്ക് സ്ഥാനചലനം സംഭവിച്ചത്. 
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കെ.എസ്.ആര്‍.ട.സി സിഎംഡിയായി എത്തിയ തച്ചങ്കരിക്ക് പിണറായി വിജയന്‍റെ പിന്തുണയുണ്ടായിരുന്നു. ആ ബലത്തില്‍ മന്ത്രി ശശീന്ദ്രനുമായി പല തവണ ഇടഞ്ഞ തച്ചങ്കരിയെ അവസാനം ശശീന്ദ്രന്‍റെയും എന്‍സിപിയുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. പിന്നീട് പത്ത് മാസങ്ങള്‍ക്ക് മുമ്പ് തച്ചങ്കരി വീണ്ടും പഴയ തട്ടകത്തിലെത്തി. സ്വന്തം തറവാട്ട് കമ്പിനി നടത്തുന്ന രീതിയില്‍ ജീവനക്കാരുമായി ഇടപെടുന്ന തച്ചങ്കരിയുടെ ശൈലി എപ്പോഴും വിമര്‍ശനങ്ങളും വിളിച്ചു വരുത്തിയിരുന്നു. 
ഇതേ പ്രശ്നങ്ങളാണ് ഇപ്പോള്‍ യൂണിനുകളും തച്ചങ്കരിക്ക് നേരെ ഉയര്‍ത്തിയത്. സ്ഥാനക്കയറ്റം, ശബളവര്‍ദ്ധന തുടങ്ങിയ കാര്യങ്ങളില്‍ തച്ചങ്കരിയുടെ നിലപാടിനോട് യൂണിയനുകള്‍ യോജിച്ചില്ല. തൊഴിലാളികള്‍ക്ക് സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ വിലക്കിക്കൊണ്ട് തച്ചങ്കരി ഉത്തരവിറക്കി എന്ന ആരോപണമാണ് ഏറ്റവും വലിയ പ്രശ്നമായി യൂണിയനുകള്‍ ഉയര്‍ത്തിക്കാട്ടിയത്. 
Join WhatsApp News
അഹംകാരി 2019-01-30 14:59:40
തച്ചങ്കേരി = അഹംകാരി 
JOHN 2019-01-30 16:58:43
ശ്രി ടോമിൻ തച്ചങ്കരി, ഉമ്മൻ ചാണ്ടിയുടെയും പിണറായി വിജയന്റെയും ഒരുപോലെ വേണ്ടപെട്ടവൻ. എക്കാലത്തും അഴിമതിയുടെയും അഹങ്കാരത്തിന്റെയും ആൾ രൂപം. ദോഷം പറയരുതല്ലോ ഈയിടെ ആയി അല്പം പേരെടുത്തു ഡി ജി പി വരെ ആകാൻ നോക്കുന്നു. ആയിക്കൂടായ്കയില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക