Image

സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മയ്ക്ക് പുതിയ നിയമന ഉത്തരവുമായി ആഭ്യന്തര മന്ത്രാലയം

Published on 31 January, 2019
സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മയ്ക്ക് പുതിയ നിയമന ഉത്തരവുമായി ആഭ്യന്തര മന്ത്രാലയം

സിബിഐ വിവാദത്തിനു പിന്നാലെ മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയോട് പുതിയ ഓഫീസില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ച്‌ ആഭ്യന്തരമന്ത്രാലയം. വിവാദത്തിനും പുറത്താക്കലിനും കോടതി കയറലിനും ശേഷം വിരമിക്കലിന് മിനിസ്ട്രി ഓഫ് പേഴ്‌സണലിനോട് അപേക്ഷിച്ച അലോക് വര്‍മ്മയോട് ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായി ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമന ഉത്തരവ് ലഭിച്ചിട്ടുള്ളത്. സിവില്‍ ഡിവന്‍സ് ഹോംഗാര്‍ഡ് ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായാണ് അലോക് വര്‍മ്മയ്ക്ക് പുതിയ നിയമനം ലഭിക്കുക.


ജനുവരി 10ന് പ്രധാനമന്ത്രി അധ്യക്ഷനായ സിബിഐ സെലക്ഷന്‍ കമ്മിറ്റി അലേക് വര്‍മ്മയെ പുറത്താക്കിയതോടെ വര്‍മ്മ വിരമിക്കാന്‍ സമര്‍പ്പിച്ച കത്തിന് മറുപടിയായാണ് പുതിയ ഉത്തരവുമായി ആഭ്യന്തര മന്ത്രാലയം എത്തിയത്. 2017 ജൂലൈ 31ന് വിരമിക്കല്‍ പ്രായം എത്തിയിട്ടും അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഡയറക്ടര്‍ ജനറല്‍ ,ഫയര്‍ സര്‍വീസിന്റെ പെന്‍ഷന്‍ പ്രായം വര്‍മ്മ പിന്നിട്ടതിനാല്‍ ഇത് സ്വീകരിക്കുമോ എന്നത് വെളിപ്പെടുത്തിയിട്ടില്ല.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സെലക്ഷന്‍ കമ്മിറ്റി പുറത്താക്കിയതിന് പിന്നാലെ വര്‍മ്മ വിരമിക്കാന്‍ തീരുമാനിച്ചിരുന്നു. ഒക്ടോബറിലാണ് വര്‍മ്മയെ ആദ്യമായി സിബിഐ തലപ്പത്തുനിന്നും പുറത്താക്കിയത്. സുപ്രീം കോടതി ഇത് ജനുവരിയില്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് സെലക്ഷന്‍ കമ്മിറ്റി ഇദ്ദേഹത്തെ പുറത്താക്കിയത്.പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍കെ പുറത്താക്കിലിനെ എതിര്‍ത്തെങ്കിലും ചീഫ് ജസ്റ്റിസ് നോമിനിയായ എകെ സിക്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചതോടെയാണ് അലോക് വര്‍മ്മ പുറത്താക്കപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക