Image

മാര്‍പാപ്പയുടെ ദിവ്യബലിയര്‍പ്പണം: പ്രവേശനടിക്കറ്റ് വിതരണം തുടങ്ങി; ദുബായില്‍ ഉത്സവപ്രതീതി

Published on 29 January, 2019
മാര്‍പാപ്പയുടെ ദിവ്യബലിയര്‍പ്പണം: പ്രവേശനടിക്കറ്റ് വിതരണം തുടങ്ങി; ദുബായില്‍ ഉത്സവപ്രതീതി

ദുബായ്: ജിസിസി രാജ്യങ്ങളില്‍ ആദ്യമായി എത്തുന്ന മാര്‍പാപ്പ നടത്തുന്ന ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത വിശ്വാസികള്‍ക്കുള്ള പ്രവേശനടിക്കറ്റുുകള്‍ വിതരണം ചെയ്തു തുടങ്ങി. ദുബായ് ഔദ് മേത്തയിലെ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലാണ് ആദ്യ ടിക്കറ്റുകളുടെ വിതരണം നടന്നത്. 

ആയിരക്കണക്കിന് വിശ്വാസികളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്. വിവിധ വിഭാഗത്തിലുള്ളവര്‍ക്കായി പത്തു പ്രത്യേക വരികള്‍ ക്രമീകരിച്ചാണ് വിതരണം നടത്തിയത്. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത 50000 പേരില്‍ 43000 പേര്‍ക്കാണ് ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറിലേറെ നേരം ക്യു നിന്നാണ് പലരും ടിക്കറ്റ് കരസ്ഥമാക്കിയതെങ്കിലും ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന സന്തോഷവും അതിശയവും കലര്‍ന്ന ഉത്സവാന്തരീക്ഷമായിരുന്നു സെന്റ് മേരീസ് ദേവാലയത്തില്‍ . ഫെബ്രുവരി ഒന്നു വരെയാണ് ദുബായില്‍ ടിക്കറ്റ് വിതരണം. വൈകിട്ട് 6 മുതല്‍ 10 വരെയാണ് സമയം. വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 10 വരെയാണ് വിതരണ സമയം. 

ദിവ്യബലിയുടെ തലേന്ന് രാത്രി 11.45 ന് സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും ബസുകള്‍ അബുദാബിയിലേക്ക് നീങ്ങിത്തുടങ്ങും. രാവിലെ 7 മുതല്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിക്കും 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക