Image

`വിഷുക്കൈനീട്ടം' ടിക്കറ്റ്‌ വില്‍പ്പന തുടങ്ങി

സുജന്‍ മാത്യൂസ്‌ Published on 14 April, 2012
`വിഷുക്കൈനീട്ടം' ടിക്കറ്റ്‌ വില്‍പ്പന തുടങ്ങി
ഡാളസ്‌: ഡാളസ്‌ സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന `വിഷുക്കൈനീട്ടം' കലാപരിപാടിയുടെ ആദ്യ ടിക്കറ്റ്‌ വില്‍പ്പന ഇടവകാംഗമായ ഫ്രാന്‍സീസ്‌ ജോര്‍ജിന്‌ ഇടവക വികാരി ഫാ. ജോസഫ്‌ നെടുമാന്‍കുഴിയില്‍ നല്‍കി നിര്‍വഹിച്ചു.

ഡാളസില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന കലാപരിപാടി ഈ പ്രദേശത്തുള്ള മലയാളി സമൂഹത്തിന്‌ ഒരുമിച്ചിരുന്ന്‌ ആസ്വദിക്കാനും, സന്തോഷിക്കുവാനും ഒരുമയുടെ അനുഭവം ഉണ്ടാക്കുവാനും ഉതകുന്ന രീതിയിലാണ്‌ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാഭവന്റെ ടീം അംഗങ്ങള്‍ ഒരുക്കുന്നത്‌.

ഈ കൂട്ടായ്‌മയില്‍ പങ്കെടുക്കാന്‍ ഇടവക വികാരി ഏവരേയും ക്ഷണിക്കുന്നു. പരിപാടികള്‍ക്ക്‌ ഇടവക ട്രസ്റ്റി സാജന്‍ ചെറിയാനും, സെക്രട്ടറി സുജന്‍ മാത്യൂസും നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോസഫ്‌ നെടുമാന്‍കുഴിയില്‍ (845 553 4425), സാജന്‍ ചെറിയാന്‍ (214 498 1361), സുജന്‍ മാത്യൂസ്‌ (682 564 4182).
`വിഷുക്കൈനീട്ടം' ടിക്കറ്റ്‌ വില്‍പ്പന തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക