Image

മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്; വെളിപ്പെടുത്തലുമായി ഒ.രാജഗോപാല്‍

Published on 31 January, 2019
മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്; വെളിപ്പെടുത്തലുമായി ഒ.രാജഗോപാല്‍

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എം.എല്‍.എ.യുമായ ഒ.രാജഗോപാല്‍. ഒരു ദേശീയ മാധ്യമത്തോടാണ് രാജഗോപാല്‍ മോഹന്‍ലാലിനെ പാര്‍ട്ടി പരിഗണിക്കുന്നതായി സ്ഥിരീകരിച്ചത്.

'പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കാരനായ ലാല്‍ ഞങ്ങളുടെ പരിഗണനയിലുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല, ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല'. രാജഗോപാല്‍ വ്യക്തമാക്കി. നേരത്തെയും മോഹന്‍ലാലിന്‍രെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ  പലവട്ടം പിന്തുണച്ചിട്ടുള്ള താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Join WhatsApp News
No to sangh 2019-01-31 13:03:20
മോഹന്‍ ലാല്‍ സംഘിക്കുട്ടനാണോ? എങ്കില്‍ കേരള ജനതയോട് മാപ്പു പറയണം. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ കേരളം അര്‍പ്പിച്ച സ്‌നേഹം വെറുപ്പിന്റെ ത്ത്വശാസ്ത്രത്തെ പിന്താങ്ങുന്ന ഒരാള്‍ക്കായിരുന്നു എന്നറിയുന്നത് ഖേദകരമാണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക