Image

കെ.സി.എസ് യുവജനവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഒന്നിന്

ജോയിച്ചന്‍ പുതുക്കുളം Published on 31 January, 2019
കെ.സി.എസ് യുവജനവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഒന്നിന്
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ പോഷക സംഘടനയായ യുവജനവേദിയുടെ 2019- 20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഒന്നാംതീയതി വെള്ളിയാഴ്ച ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടത്തപ്പെടുന്നു. കെ.സി.എസ് ഭാരവാഹികളും, യുവജനവേദി ഭാരവാഹികളും, മറ്റ് സമുദായ സ്‌നേഹികളും പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്തു.

യുവജനവേദിയുടെ 2019- 20 വര്‍ഷത്തെ ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്.
പ്രസിഡന്റ്- ആന്‍ബിന്‍ പുലിക്കുന്നേല്‍
എക്‌സി. വൈസ് പ്രസിഡന്റ്- റിച്ചു നെല്ലാ
വൈസ് പ്രസിഡന്റ്- ജെഫിന്‍ തട്ടാമറ്റത്തില്‍
സെക്രട്ടറി- അനീറ്റാ പഴേമ്പള്ളില്‍
ജോയിന്റ് സെക്രട്ടറി- ടാനിയ പുത്തന്‍പുരയ്ക്കല്‍
ട്രഷറര്‍- ജെഫ്‌റിന്‍ വടകര
ലിന്‍സണ്‍ കൈതമലയിലും, ജിബിറ്റ് കിഴക്കേക്കുറ്റും ആയിരിക്കും യുവജനവേദിയുടെ ഡയറക്‌ടേഴ്‌സ്.

പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി കെ..സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു. കെ.സി.എസ് സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക