Image

ടി.എം.ഫിലിപ്‌സ് ഹൂസ്റ്റനില്‍ നിര്യാതനായി

പി.പി. ചെറിയാന്‍ Published on 01 February, 2019
ടി.എം.ഫിലിപ്‌സ് ഹൂസ്റ്റനില്‍ നിര്യാതനായി
ഹൂസ്റ്റണ്‍ : കീഴ്വായ്പൂര് വെട്ടശ്ശേരില്‍ തോട്ടത്തിമലയില്‍ ടി.എം.ഫിലിപ്‌സ് (85) ഹൂസ്റ്റനില്‍ നിര്യാതനായി. പരേതന്‍ ദീര്‍ഘവര്‍ഷങ്ങള്‍ മുംബൈ ബര്‍ജെര്‍ പെയിന്റ്സില്‍ ഉദ്യോഗസ്ഥനായിരുന്നു. മുംബൈ വക്കോല സെന്റ് പോള്‍സ് സി.എന്‍.ഐ മലയാളം ഇടവകയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്.

ഭാര്യ അന്നമ്മ ഫിലിപ്‌സ് കീക്കൊഴൂര്‍ ചാലുകുന്നില്‍ കൈതക്കുഴി മണ്ണില്‍ കുടുംബാംഗമാണ്.

മക്കള്‍: ജെസ്സി ജോര്‍ജ്, ജിജി അലക്‌സ്, ജോളി തോമസ് (എല്ലാവരും ഹൂസ്റ്റണ്‍) ജാനിസ് എബ്രഹാം (മുംബൈ)

മരുമക്കള്‍ : പാസ്റ്റര്‍ തോമസ് ജോര്‍ജ്, അലക്‌സ് പാപ്പച്ചന്‍, ജീമോന്‍ റാന്നി
(എല്ലാവരും ഹൂസ്റ്റണ്‍) എബ്രഹാം തോമസ് (വിജയ് - കുവൈറ്റ്)

പൊതുദര്‍ശനം : ഫെബ്രുവരി 3 നു ഞായറാഴ്ച വൈകുന്നേരം 5:30 മുതല്‍ 8:30 വരെ പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ ( 1310, N.Main St, Pearland, TX 77581)

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 4 നു തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ചാപ്പലില്‍, തുടര്‍ന്ന് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

അലക്‌സ് - 617 595 2020
ജീമോന്‍ റാന്നി - 407 718 4805

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക