Image

കേന്ദ്ര വൈദ്യുതി വിഹിതം പുനഃസ്‌ഥാപിച്ചു; പവര്‍ കട്ട്‌ തുടരും

Published on 15 April, 2012
കേന്ദ്ര വൈദ്യുതി വിഹിതം പുനഃസ്‌ഥാപിച്ചു; പവര്‍ കട്ട്‌ തുടരും
ന്യൂഡല്‍ഹി: കേരളത്തിന്‌ കേന്ദ്ര പൂളില്‍ നിന്നും നിര്‍ത്തിവെച്ചിരുന്ന വൈദ്യുതി വിഹിതം പുനസ്ഥാപിച്ചു. സാങ്കേതിക തകാര്‍ മൂലം രണ്ടാഴ്‌ച മുന്‍പ്‌ പ്രഖ്യാപിച്ച 100 മെഗാവാട്ട്‌ അധിക വൈദ്യുതി കൂടി കേരളത്തിന്‌ ലഭിക്കും. ഇപ്പോള്‍ കേരളത്തിനുള്ള ആകെ കേന്ദ്ര വൈദ്യുതി വിഹിതം 1726മെഗാവാട്ട്‌ ആണ്‌. പുതിയതായി അനുവദിച്ച വൈദ്യുതി ഇന്നലെ രാത്രി മുതല്‍ നല്‍കിത്തുടങ്ങിയതായി കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

കേന്ദ്ര വിഹിതം ലഭിച്ചാലും ലോഡ്‌ ഷെഡിങ്‌ തുടരുമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. 135 മെഗാ വാട്ട്‌ വൈദ്യുതിയുടെ കുറവുണ്ട്‌. 100 മെഗാ വാട്ട്‌ വൈദ്യുതി ലഭിച്ചത്‌ കൊണ്ട്‌ പ്രയോജനമില്ല. അതിനാല്‍ അരമണിക്കൂര്‍ ലോഡ്‌ ഷെഡിങ്‌ തുടരുമെന്നും അദ്ദഹേം പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക