Image

ഉമ്മന്‍ ചാണ്ടി തെരുവു ചെണ്ടയല്ല: പി.ടി.തോമസ്‌

Published on 15 April, 2012
ഉമ്മന്‍ ചാണ്ടി തെരുവു ചെണ്ടയല്ല: പി.ടി.തോമസ്‌
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെരുവു ചെണ്ടയാണെന്നു ആരും കരുതേണ്ടെന്നും മുഖ്യമന്ത്രിക്കസേര കണ്ട്‌ ആരും പനിക്കേണ്ടെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ പി.ടി. തോമസ്‌ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടക്കുന്നുണ്ട്‌. അഞ്ചാം മന്ത്രിസ്‌ഥാനം സംബന്ധിച്ച്‌ ലീഗിനകത്തും ഗൂഢാലോചന നടന്നെന്നും പി.ടി.തോമസ്‌ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കമാന്‍ഡിനോട്‌ ആവശ്യപ്പെടുമെന്നും പി.ടി.തോമസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക