Image

ജിമ്മില്‍ ഭര്‍ത്താവിനൊപ്പം സണ്ണിയുടെ ഹാന്‍ഡ് കഫ് ചലഞ്ച്! വീഡിയോ വൈറല്‍ !!!

Published on 01 February, 2019
ജിമ്മില്‍ ഭര്‍ത്താവിനൊപ്പം സണ്ണിയുടെ ഹാന്‍ഡ് കഫ് ചലഞ്ച്! വീഡിയോ വൈറല്‍ !!!

സണ്ണി ലിയോണിന്റെ മലയാളത്തിലേക്കുളള വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടു ചിത്രങ്ങളാണ് ബോളിവുഡ് താരസുന്ദരിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ മമ്മൂക്കയ്‌ക്കൊപ്പമുളള നടിയുടെ മധുരരാജ ലൊക്കേഷന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു. മധുര രാജയ്ക്കു പുറമെ രംഗീല എന്നൊരു ചിത്രത്തിലൂം സണ്ണി മോളിവുഡില്‍ അഭിനയിക്കുന്നുണ്ട്.

തന്‍റെ ഫിറ്റ്‌നസ് കൃത്യമായി സൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാളായ സണ്ണി ലിയോണ്‍, തന്‍റെ ഭര്‍ത്താവുമായുള്ള വര്‍ക്ക്‌ഔട്ട് വീഡിയോകള്‍ പുറത്തു വിട്ടു. ഇപ്പോള്‍ ഈ വര്‍ക്ക്‌ഔട്ട് വീഡിയോ ചലഞ്ചാണ് വൈറല്‍ ആയിരിക്കുന്നത്.കൈകള്‍ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള വര്‍ക്ക്‌ഔട്ട് ആണ് പുതിയ ചലഞ്ച്. ഹാന്‍ഡ് കഫ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ചില്‍ വര്‍ക്ക്‌ഔട്ട് സമയം മുഴുവന്‍ ഇരുവരും കൈകള്‍ കോര്‍ത്തിരിക്കും എന്നതാണ് പ്രത്യേകത

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക