Image

ഫാമിലി കോണ്‍ഫറന്‍സ് ടീം സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഇടവക സന്ദര്‍ശിച്ചു

രാജന്‍ വാഴപ്പള്ളില്‍ Published on 01 February, 2019
ഫാമിലി കോണ്‍ഫറന്‍സ് ടീം  സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഇടവക സന്ദര്‍ശിച്ചു
ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധി സംഘം കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

ജനുവരി 20 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി വെരി. റവ. പൗലോസ് ആദായി കോറെപ്പിസ്‌കോപ്പാ ഏവരേയും സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ രജിസ്‌ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും വിവരണം നല്‍കി. രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് വെരി. റവ. പൗലോസ് ആദായി കോ റെപ്പിസ്‌കോപ്പായും , കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ട്രഷറാര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ മേരി വര്‍ഗീസ്, ജോര്‍ജ് ഫിലിപ്പ്, നോബിള്‍ വര്‍ഗീസ്, ഏരിയാ കോ ഓര്‍ഡിനേറ്റര്‍മാരായ ഗീവര്‍ഗീസ് തോമസ്, ബിജു തോമസ്, സുവനീര്‍ കമ്മിറ്റി അംഗം ക്രിസാ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. റജി വര്‍ഗീസ് ഗ്രാന്റ് സ്‌പോണ്‍സര്‍ ഷിപ്പ് എടുക്കാമെന്ന് ഉറപ്പു നല്‍കുകയും സുവനീറിലേക്ക് 15 പരസ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിലേക്ക് 6 പേര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇടവകയില്‍ നിന്നും നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും ട്രഷറര്‍ മാത്യു വര്‍ഗീസ് നന്ദി അറിയിച്ചു.
ഫാമിലി കോണ്‍ഫറന്‍സ് ടീം  സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഇടവക സന്ദര്‍ശിച്ചുഫാമിലി കോണ്‍ഫറന്‍സ് ടീം  സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഇടവക സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക