Image

സെനറ്റര്‍ കോറി ബുക്കര്‍ (49) പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു

Published on 01 February, 2019
സെനറ്റര്‍ കോറി ബുക്കര്‍ (49) പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു
ന്യുവാര്‍ക്ക്, ന്യു ജെഴ്‌സി: ഐക്യവും സാഹോദര്യവും തിരിച്ചെടുക്കുമെന്നു ഉറപ്പു നല്കി സെനറ്റര്‍ കോറി ബുക്കര്‍ (49) പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.

'കൂട്ടായ പ്രവര്‍ത്തനമാണു നമ്മൂടെ രാജ്യത്തിന്റെ ആധാരശില. അടിമകളും അടിമ വ്യവസ്ഥിതിയെ എതിര്‍ക്കുന്നവരും ഇവിടെ ജനിച്ചവരും അമേരിക്കയെ സ്വാന്തം രാജ്യമായി സ്വീകരിച്ചവരും രാജ്യത്തിനു വേണ്ടി ആയുധമെടുത്തവരും മാറ്റങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരും എല്ലാം ചേര്‍ന്നതാണു നമ്മുടെ ഭാഗധേയം,' സെനറ്റര്‍ ബുക്കര്‍ പറഞ്ഞു.

ബ്ലാക്ക് ഹിസ്റ്ററി മാസം തുടങ്ങിയ ഇന്ന് രാവിലെയാണു ബുക്കറുടെ പ്രഖ്യാപനം.

ഒബാമക്കു ശേഷം രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ പ്രസിഡന്റാകാന്‍ഇതിനകം തന്നെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ കമലാ ഹാരിസും രംഗത്തൂണ്ട്. ഇവര്‍ തമ്മില്‍ പോരാടുമ്പോള്‍ കറുത്തവര്‍ ആരുടെ കൂടെ നില്‍ക്കും എന്നത് സുപ്രധാനമായിരിക്കും.

 ഹാരീസിനേക്കാല്‍ മിതവാദിയും കോര്‍പറേറ്റുകള്‍ക്കു കൂടുതല്‍ സമ്മതനുമാണു ബുക്കര്‍. ഇരുവരും പക്ഷെ കോര്‍പറേറ്റുകളുടെ പണം പ്രചാരണത്തിനു വാങ്ങില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

ന്യു യോര്‍ക്കില്‍ നിന്നുള്ള സെനറ്റര്‍ കര്‍സ്റ്റന്‍ ജില്ലിബ്രാന്‍ഡ്, മാസച്ചുസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറന്‍, ഹാവായിയില്‍ നിന്നുള്ള കോണ്‍ഗ്രസംഗം ടുള്‍സി ഗബ്ബാര്‍ഡ്, ഓബാമ ഭരണകൂടത്തില്‍ ഹൗസിംഗ് സെക്രട്ടറിയായിരുന്ന ജൂലിയന്‍ കാസ്റ്റ്രൊ (ടെക്‌സസ്), എന്നിവരാണു ഇപ്പോള്‍ സജീവമായി മല്‍സര രംഗത്തുള്ളത്. ഇന്ത്യാനയില്‍ നിന്നുള്ള സൗത്ത് ബെന്‍ഡ് മേയര്‍ പീറ്റ് ബട്ടിഗീഗ് ആണു മറ്റൊരാള്‍.

പക്ഷെ സ്ഥാനാര്‍ഥിത്വം പ്രഖ്യപിക്കാത്തവരിലാണു ജനശ്രദ്ധ കൂടുതല്‍. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്, ടെക്‌സസില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസംഗം ബെറ്റൊ ഓ റൂര്‍ക്കെ, മിനസോട്ടയില്‍ നിന്നുള്ള സെനറ്റര്‍ ഏമി ക്ലോബുച്ചര്‍ എന്നിവര്‍. ഇതില്‍ അവസാനം സെനറ്റര്‍ ക്ലോബുച്ചര്‍ സ്ഥാനാര്‍ഥിതവ്ം നേടുമെന്നു കരുതുന്നവരുണ്ട്.

പക്ഷെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകുമെന്നു കരുതുന്ന പ്രസിഡന്റ് ട്രമ്പിനെ തോല്പ്പിക്കാനാവുമോ എന്നതാണു ചോദ്യം.

സ്റ്റാന്‍ഫോര്‍ഡിലും യെയ്‌ലിലും പഠിച്ച അറ്റോര്‍ണിയായ ബുക്കര്‍ ന്യുവാര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗമായാനു പൊതുരംഗത്തു വന്നത്. 2002-ല്‍ മേയര്‍ സ്ഥനത്തേക്കു പരാജയപ്പെട്ടു. എന്നാല്‍ അതേപറ്റി തയ്യാറാക്കിയ 'സ്ട്രീറ്റ് ഫൈറ്റര്‍' എന്ന ഡോക്കുമെന്ററിക്കു ഓസ്‌കര്‍ ലഭിച്ചു. 2006-ല്‍ മേയറായ ബുക്കര്‍ കുറ്റക്രുത്യങ്ങളും ദാരിദ്ര്യവും ഇല്ലതക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. 2013-ല്‍ യു.എസ്. സെനറ്ററായി.

സ്‌നേഹസമ്പന്നനും തികഞ്ഞ ഓപ്റ്റിമിസ്റ്റുമായ ബുക്കര്‍ ഇപ്പോഴത്തെ വെറുപ്പിന്റെ കാലാവസ്ഥയെ എങ്ങനെ അതിജീവിക്കുമെന്നാണു അറിയേണ്ടത്.

മേയറായിരിക്കെ കത്തുന്ന വീട്ടില്‍ നിന്ന് അയല്ക്കാരെ രക്ഷിച്ച ബുക്കറുടെ സാഹസം ഏറെ പ്രശസിക്കപ്പെട്ടിരുന്നു. 
Join WhatsApp News
Boby Varghese 2019-02-01 10:07:41
Compared to Kamala Harris and Cory Booker, Trump can be considered as a saint.
VARATHAN 2019-02-04 08:29:19
AL  SHARPTON  IS  THE  BEST  CANDIDATE  FOR  DEMOCRATS
CRIME FAMILY 2019-02-05 06:35:24

Federal prosecutors in New York on Monday delivered a sweeping request for documents related to donations and spending by  Trump’s inaugural committee, a sign of a deepening criminal investigation into activities related to the nonprofit organization.

SDNY prosecutors are investigating Donald Trump’s inaugural committee for crimes related to:

 Mail Fraud
 Wire Fraud
 False Statements
 Money Laundering
 Conspiracy to defraud the United States

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക