Image

ആഭ്യന്തര വകുപ്പ്‌ നല്‍കിയത്‌ ആരേയും തൃപ്‌തിപ്പെടുത്താനല്ല: തിരുവഞ്ചൂര്‍

Published on 15 April, 2012
ആഭ്യന്തര വകുപ്പ്‌ നല്‍കിയത്‌ ആരേയും തൃപ്‌തിപ്പെടുത്താനല്ല: തിരുവഞ്ചൂര്‍
കോട്ടയം: തനിക്ക്‌ ആഭ്യന്തര വകുപ്പ്‌ നല്‍കിയത്‌ ആരേയും തൃപ്‌തിപ്പെടുത്താനല്ലെന്ന്‌ ആഭ്യന്തര വകുപ്പ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കോട്ടയത്ത്‌ പ്രസ്‌താവിച്ചു. ആഭ്യന്തരവകുപ്പ്‌ ഏതെങ്കിലുമൊരു സമുദായത്തെ തൃപ്‌തിപെടുത്താനല്ല. ഐക്യമുന്നണി രാഷ്ട്രീയമാകുമ്പോള്‍ മുന്നണിയിലും പാര്‍ട്ടയിലും അതിനു പുറത്തും ചില സന്തുലിതാവസ്ഥകള്‍ പരിഗണിക്കണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്‌.എസ്‌ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ പിന്തുണയ്‌ക്കുമെന്ന്‌ കരുതുന്നില്ല. സി.പി.എം നേതാവ്‌ എം.വിജയകുമാറിന്‌ എന്‍.എസ്‌.എസില്‍ നിന്ന്‌ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ്‌ തനിക്ക്‌ കിട്ടിയ വിവരം. എന്‍.എസ്‌.എസിന്റെ തീരുമാനം പ്രഖ്യാപിക്കുന്നത്‌ വിജയകുമാറല്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക