Image

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ക്ലാസ്സ് മുറികളുടെ നിര്‍മ്മാണം ഉത്ഘാടനം ചെയ്തു.

രവി കുമാര്‍ Published on 02 February, 2019
ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ക്ലാസ്സ് മുറികളുടെ നിര്‍മ്മാണം ഉത്ഘാടനം ചെയ്തു.
ഡാലസ്സ്  : ശ്രീ ഗുരുവായൂരപ്പന്‍  ക്ഷേത്രത്തില്‍  അനേക വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന  മത പഠന  ക്ലാസ്സുകള്‍ക്ക്  സ്ഥലദൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങിയതുകൊണ്ട്  ക്ഷേത്രം പുതിയ ക്ലാസ്സ്   മുറികള്‍ നിര്‍മിക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. നിലവിലുളള ഗഒട സ്പിരിച്ചല്‍  ഹാളില്‍ ഒരുനിലകൂടി നിര്‍മിച്ച്  ക്ലാസ്സ്  മുറികളായി തിരിക്കുന്നതായിരിക്കും.

നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന ഭാഗവത സാമ്രാട്ട്  പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയും,  കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ്  സന്തോഷ്  പിള്ളയും, ട്രസ്റ്റി ചെയര്‍മാന്‍ രാജേന്ദ്ര വാര്യരും ചേര്‍ന്ന്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങ ളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.  അതിന്  ശേഷം  നടന്ന  ഗ്രൗണ്ട് ബ്രേക്കിംഗ്  ചടങ്ങില്‍ അനേകം  മാതാ പിതാക്കളൂം വിദ്യാര്‍ത്ഥികളും എത്തിച്ചേര്‍ന്നിരുന്നു.

ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ക്ലാസ്സ് മുറികളുടെ നിര്‍മ്മാണം ഉത്ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക