Image

ആര്‍.ജെ.ഡി മുന്‍ എം.പി ഷഹാബുദ്ദീന്റെ സഹോദരീപുത്രന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍

Published on 02 February, 2019
ആര്‍.ജെ.ഡി മുന്‍ എം.പി ഷഹാബുദ്ദീന്റെ സഹോദരീപുത്രന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍
പറ്റ്‌ന: ബീഹാറില്‍ ആര്‍.ജെ.ഡി മുന്‍ എം.പി മുഹമ്മദ്‌ ഷഹാബുദ്ദീന്റെ സഹോദരീ പുത്രന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍.

യൂസഫ്‌ എന്ന യുവാവാണ്‌ വെള്ളിയാഴ്‌ച രാത്രി അജ്ഞാതരുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്‌. ബീഹാറിലെ സിവാനില്‍ വെച്ചായിരുന്നു സംഭവം.

ആര്‍.ജെ.ഡി തലവന്‍ ലാലു പ്രസാദ്‌ യാദവിന്റെ അടുത്ത അനുയായിയായ ഷഹാബുദ്ദീന്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌.

2015 ഡിസംബര്‍ 9 ന്‌ നടന്ന കൊലക്കേസിലാണ്‌ ഇദ്ദേഹത്തിന്‌ ജീവപര്യന്തം ശിക്ഷ വിധിച്ചത്‌. 63 ഓളം കൊലപാതകശ്രമ കേസും തട്ടിക്കൊണ്ടുപോകല്‍ കേസും ഇദ്ദേഹത്തിനെതിരെ ഉണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക