Image

യോഗയെയും സ്വച്ഛ് ഭാരതിനെയും മോദിയുടെ പദ്ധതികളായി മാത്രം കാണരുത്; വെങ്കയ്യ നായിഡു

Published on 02 February, 2019
യോഗയെയും സ്വച്ഛ് ഭാരതിനെയും മോദിയുടെ പദ്ധതികളായി മാത്രം കാണരുത്; വെങ്കയ്യ നായിഡു

കോട്ടയം: ഭാരതീയ പാരമ്ബര്യം ഉള്ള പദ്ധതികളെ മോദിയുടെ പദ്ധതികളായി കണ്ട് ചുരുക്കരുതെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. യോഗയും, സ്വച്ഛ ഭാരത് പദ്ധതിയും രാജ്യപുരോഗതിക്കു വേണ്ടി ഉള്ളതാണെന്നും വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ നിലപാടുകള്‍ കൂട്ടികലര്‍ത്തരുതെന്നും വെങ്കയ്യനായിഡു കോട്ടയത്ത് പറഞ്ഞു. ബാലജനസഖ്യത്തിന്‍റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ദിവസത്തെ കേരള സന്ദ‌ര്‍ശനം പൂ‌ര്‍ത്തിയാക്കുന്ന ഉപരാഷ്ട്രപതി ഇന്ന് വൈകിട്ട് ദില്ലിയിലേക്ക് മടങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക