Image

നിരാഹാര സമരമിരിക്കുന്ന അണ്ണാ ഹസാരെയുടെ നില വഷളാകുന്നു; രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറഞ്ഞു

Published on 02 February, 2019
നിരാഹാര സമരമിരിക്കുന്ന അണ്ണാ ഹസാരെയുടെ നില വഷളാകുന്നു; രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറഞ്ഞു

അഹമദ്നഗര്‍: നിരാഹാര സമരം ചെയ്യുന്ന ഗാന്ധിയന്‍ അണ്ണ ഹസാരെ അവശനിലയിലായി. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞു. കഴിഞ്ഞ മാസം 30നാണ് ലോക്പാല്‍ നിയമനം, കാര്‍ഷിക കടം എഴുതിത്ത്ത്തള്ളല്‍ എന്നീ വിഷയങ്ങള്‍ ഉന്നയിച്ച്‌ അണ്ണ ഹസാരെ നിരാഹാര സമരമാരംഭിച്ചത്.

2011ല്‍ ലോക്പാല്‍ ആവശ്യവുമായി ഡല്‍ഹിയില്‍ അണ്ണാ ഹസാരെ നിരാഹാരമിരുന്നത് രണ്ടാം യുപിഎ ഭരണത്തിന്റെ പതനത്തിന്റെ കാരണങ്ങളില്‍ ഒന്നായിരുന്നു. അതേ ആവശ്യവുമായി എന്‍ഡിഎ ഭരണത്തിന്റെ അവസാന നാളുകളില്‍ സ്വന്തം ഗ്രാമമായ റാലേഗാന്‍ സിദ്ധിയിലാണ് അണ്ണ ഹസാരെ വീണ്ടും നിരാഹാര സമരം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക