Image

ആര്യയുടെ വിവാഹ വാര്‍ത്തക്കെതിരെ പ്രതികരിച്ച്‌ അബര്‍നദി

Published on 02 February, 2019
ആര്യയുടെ വിവാഹ വാര്‍ത്തക്കെതിരെ പ്രതികരിച്ച്‌ അബര്‍നദി

നടന്‍ ആര്യയുടെ വിവാഹവാര്‍ത്തക്കെതിരെ പ്രതികരിച്ച്‌ അബര്‍നദി. തമിഴ് നടന്‍ ആര്യയും നടി സയേഷയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തക്കെതിരെയാണ് അബര്‍നദിയുടെ പ്രതികരണം. ആര്യ വിവാഹിതനാകുന്നു എന്ന വാര്‍ത്ത വ്യജമാണന്നും വിവാഹത്തെക്കുറിച്ച്‌ ആര്യ തന്നെ ട്വീറ്റ് ചെയ്താലെ താന്‍ വിശ്വസിക്കൂവെന്നും അബര്‍നദി തമിഴ് മാധ്യമങ്ങളോട് പറഞ്ഞു.

'എങ്ക വീട്ടു മാപ്പളൈ' എന്ന റിയാലിറ്റി ഷോയിലുടെ സുപരിചിതയായ വ്യകതിയാണ് അബര്‍നദി. ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താനായി നടത്തിയ ഷോ ആണിത്.പ്രേക്ഷകരില്‍ നിന്നും ഏറെ പിന്തുണ ലഭിച്ചിട്ടും സെമി ഫൈനല്‍ റൗണ്ടില്‍ അബര്‍നദി ഔട്ടാകുകയായിരുന്നു. ഷോയില്‍ നിന്നും പുറത്തു പോയെങ്കിലും താന്‍ ആര്യയെ മാത്രമേ വിവാഹം ചെയ്യു എന്ന് അബര്‍നദി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം സത്യമാണന്ന് അദ്ദേഹം പറഞ്ഞാല്‍ മാത്രമെ ഞാന്‍ വിശ്വസിക്കൂ. സത്യമറിയാനായി ഞാന്‍ ആര്യയെ വിളിച്ചാല്‍ അതു വെറും ഗോസിപ്പു മാത്രമാണെന്നെ ഇപ്പോള്‍ അദ്ദേഹം പറയൂ, വാര്‍ത്തയുടെ സത്യാവസ്ത അറിഞ്ഞതിനു ശേഷം മാത്രം ഞാന്‍ പ്രതികരിക്കാം എന്നും വിവരങ്ങളുടെ സത്യാവസ്ത അറിയണമെങ്കില്‍ നിങ്ങള്‍ സയേഷെ വിളിക്കൂവെന്നും അബര്‍നദി മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക