Image

ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: ഉമ്മന്‍ ചാണ്ടി

അനിൽ പെണ്ണുക്കര Published on 02 February, 2019
ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: ഉമ്മന്‍ ചാണ്ടി
ഫൊക്കാനായുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകം ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും, മനുഷ്യ നന്മയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ഫൊക്കാന പത്താമത് കേരളാ കൺവൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫൊക്കാനയുടെ തുടക്കം കാലം മുതൽ ഈ സംഘടനയുടെ പ്രവർത്തനങ്ങളെ നോക്കി കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഊന്നൽ നൽകി നടപ്പിലാക്കുന്ന പദ്ധതികളാണ്  ഫൊക്കാനാ നടപ്പിലാക്കുന്നത്. അതു കൊണ്ട് ഫൊക്കാനാ ഒരു ജനകീയ സംഘടനയെന്ന് നിസംശയം പറയാം. 

കേരളാ കൺവൻഷനുകളിൽ ഉത്ഘാടനം ചെയ്യപ്പെട്ട പദ്ധതികളെല്ലാം ജീവകാരുണ്യ പദ്ധതികൾ ആയതിൽ കേരള ജനത ഫൊക്കാനാ യോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാന പ്രസിഡന്റ് മാധവൻ ബി.നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കൺവൻഷൻ ചെയർമാൻ ജോർജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമൻ സി. ജേക്കബ്, കൺവൻഷൻ പേട്രൺ പോൾ കറുകപ്പിള്ളിൽ, ട്രഷറർ സജിമോൻ ആന്റെണി, വിമൻസ് ഫോറം ചെയർപേഴ്സൺ ലൈസി അലക്സ് ,ജോർജ് മാമൻ കൊണ്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫൊക്കാനയുടെ ഉപഹാരം പ്രസിഡന്റ് മാധവൻ ബി നായർ ശ്രീ.ഉമ്മൻചാണ്ടിക്ക് നൽകി.
ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: ഉമ്മന്‍ ചാണ്ടിഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: ഉമ്മന്‍ ചാണ്ടിഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: ഉമ്മന്‍ ചാണ്ടിഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: ഉമ്മന്‍ ചാണ്ടിഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: ഉമ്മന്‍ ചാണ്ടിഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: ഉമ്മന്‍ ചാണ്ടിഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: ഉമ്മന്‍ ചാണ്ടിഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: ഉമ്മന്‍ ചാണ്ടിഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: ഉമ്മന്‍ ചാണ്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക