Image

കോട്ടയം അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 02 February, 2019
കോട്ടയം അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു
ഫിലാഡല്‍ഫിയ: കോട്ടയം അസോസിയേഷന്‍   സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി മികച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയങ്ങളായ വിവിധ കലാപരിപാടികളാലും അവിസ്മരണീയമായി മാറി. വെല്‍ഷ് റോഡിലുള്ള സീറോ മലബാര്‍ കാതോലിക് ചര്‍ച് ഓഡിറ്റോറിയത്തില്‍ പ്രോഗ്രാമിനോടനുബന്ധിച്ചു നടത്തിയ പബ്ലിക് മീറ്റിംഗില്‍ കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ് ജോബി ജോര്‍ജ് അധ്യക്ഷത വഹിക്കുകയും ഏവര്‍ക്കും സ്വാഗതം ആശ്വസിക്കുകയും ചെയ്തു. സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി ഫാദര്‍ റെനി ഏബ്രഹാം ക്രിസ്മസ് ന്യൂ ഇയര്‍ മെസ്സേജ് നല്‍കി. വിമന്‍സ് ഫോറം പ്രവര്‍ത്തന പരിപാടികളെക്കുറിച്ചു പ്രസിഡന്റ് ബീന കോശിയും രണ്ടായിരത്തി പത്തൊമ്പതില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ചാരിറ്റി പ്രവത്തനങ്ങളെക്കുറിച്ചു ചാരിറ്റി കോര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജും വിശദീകരിക്കുകയും ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ് വന്നു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെന്നി കൊട്ടാരത്തില്‍ നേതൃത്വം നല്‍കിയ കള്‍ച്ചറല്‍ പ്രോഗ്രാമില്‍ കേരളത്തില്‍ നിന്ന് വന്ന അനുഗ്രഹീത ഗായകനായ കലാഭവന്‍ രമേശ് ബാബുവും, ഫിലാഡല്‍ഫിയ മലയാളികള്‍ക്ക് പ്രിയങ്കരരായ സാബു പാമ്പാടിയും പുത്രി ജെസ്‌ലിനും ചേര്‍ന്നവര്‍ഹരിപ്പിച്ച സംഗീത സന്ധ്യ, ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ പ്രോഗ്രാമില്‍ പങ്കെടുത്ത കോട്ടയം അസോസിയേഷന്‍ വനിതാ അംഗങ്ങളുടെ ക്വയര്‍ ഫെസ്റ്റിവല്‍, അസോസിയേഷന്‍ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എന്നിവ സദസ്യരെ ആനന്ദിപ്പിച്ചു.

ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി വിജയകരമാക്കുവാന്‍ കോട്ടയം അസോസിയേഷന്‍ ഭാരവാഹികളായ ജെയിംസ് അന്ത്രയോസ്, ജോസഫ് മാണി, ജോണ്‍ പി വര്‍ക്കി, ബെന്നി കൊട്ടാരത്തില്‍, സാബു ജേക്കബ്, ജീമോന്‍ ജോര്‍ജ്, കുര്യന്‍ രാജന്‍, എബ്രഹാം ജോസഫ്, മാത്യു ഐപ്പ്, വറുഗീസ് വറുഗീസ്, ജേക്കബ് തോമസ്, ജോഷി കുര്യാക്കോസ്, രാജു കുരുവിള, റോണി വര്‍ഗീസ്, സാബു പാമ്പാടി, സരിന്‍ കുരുവിള, വര്‍ക്കി പൈലോ എന്നിവരോടൊപ്പം വിമന്‍സ് ഫോറം പ്രവത്തകരും നേതൃത്വം നല്‍കി. മല്ലു കഫേ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഡിന്നറോടു കൂടി പരിപാടി സമാപിച്ചു.
വിവരങ്ങള്‍ നല്‍കിയത് കോട്ടയം അസോസിയേഷന്‍ പി ആര്‍ ഓ. സാബു ജേക്കബ്.
കോട്ടയം അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചുകോട്ടയം അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചുകോട്ടയം അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക