Image

വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നു ഇന്ത്യ; എംബസിയില്‍ എമര്‍ജന്‍സി ഹെല്പ്പ്‌ലൈന്‍

Published on 02 February, 2019
വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നു ഇന്ത്യ; എംബസിയില്‍ എമര്‍ജന്‍സി ഹെല്പ്പ്‌ലൈന്‍
ന്യൂഡല്‍ഹി: അറസ്റ്റിലായ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിട്ടയയ്ക്കണമെന്നും നിരബന്ധ പൂര്‍വം അവരെഇന്ത്യയിലേക്കുതിരിച്ചയയ്ക്കരുതെന്നും ഇന്ത്യ അമേരിക്കയോടാവശ്യപ്പെട്ടു. ഇതു സംബധിച്ച അപേക്ഷ ഇന്ത്യ ഡല്‍ ഹിയിലെ അമേരിക്കന്‍ എംബസി അധിക്രുതര്‍ക്കു കൈമാറി

അതേ സമയം അധിക്രുതര്‍ കെണിയൊരുക്കിയ വ്യാജ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വേണ്ടി വാഷിംഗ്ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്.

കോണ്‍സുലേറ്റുകളുമായി ബന്ധപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കാന്‍ആവശ്യപ്പെട്ടാതായും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

യു.എസ്. ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്മെന്റ് (ഐ.സി.ഇ.) ഏജന്റുമാര്‍നടത്തിയ റെയ്ഡിലാണു മിസോറി, ന്യുജേഴ്സി, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഒഹിയോ, ടെക്‌സാസ് എന്നിവിടങ്ങളില്‍ നിന്നു 130-ല്‍ പരം പേരെ അറസ്റ്റ് ചെയ്തറ്റ്. 600- പേര്‍ക്ക് എതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു.

തട്ടിപ്പു നടത്തിയ റിക്രൂട്ടരമാരെയും തട്ടിപ്പിനിരയായ വിദ്യാര്‍ഥികളെയും ഒരു പോലെ കാണരുതെന്നു ഇന്ത്യ അഭ്യര്‍ഥിച്ചു.

മിഷിഗണിലെ യൂണിവേഴ്‌സിറ്റി ഓഫ് ഫാമിംഗ്ടണ്‍ എന്ന ഇല്ലാ യൂനിവേഴ്‌സിറ്റിയിലേക്കു റിക്രൂട്ട്‌മെന്റ് നടത്തിയ ഭരത് കാകിറെഡ്ഡി, സുരേഷ് കണ്ടാല, ഫനിദീപ് കര്‍ണാടി, പ്രേം റംപീസ, സന്തോഷ് സാമ, അവിനാശ് തക്കല്ലപ്പല്ലി, അശ്വന്ത് നൂനെ, നവീന്‍ പ്രതിപത്തി എന്നിവരാണ് അറസ്റ്റിലായത്.

വിദ്യാര്‍ഥികലായി വന്ന ഇവര്‍ എല്ലാവരും 20-30 വയസ് മാത്രം പ്രായമുള്ളവരാണ്. ആറുപേര്‍ ഡിട്രോയിട്ടില്‍ നിന്നും രണ്ടുപേര്‍ വിര്‍ജീനിയ, ഫ്‌ലോറിഡ എന്നിവിടങ്ങളില്‍ നിന്നുമാണ് അറസ്റ്റിലായത്.

ഇവരാണു യൂണിവേഴ്‌സിറ്റിക്കു വേണ്ടി 600-ല്പരം പേരില്‍ നിന്നുരേഖകള്‍ തയ്യാറാക്കിയത്. അപേഖകരൊക്കെ സ്റ്റുഡന്റ് വിസ കാലാവധി തീര്‍ന്നവരാണ്.ഈ യൂണിവേഴ്‌സിറ്റില്‍ ചേര്‍ന്നാല്‍ കാമ്പസിലൊന്നും പോകാതെ മറ്റു ജോലി ചെയ്യാമെന്നതായിയിരുന്നു നേട്ടം. സ്റ്റുഡന്റ് വിസ ലഭിക്കുകയും ചെയ്യും. അങ്ങനെയാനു പലരും വലയില്‍ വീണത്
read more
വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നു ഇന്ത്യ; എംബസിയില്‍ എമര്‍ജന്‍സി ഹെല്പ്പ്‌ലൈന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക