Image

പാക് ജയിലിന് നേരെ ആക്രമണം: നിരവധി തടവുകാര്‍ രക്ഷപെട്ടു

Published on 15 April, 2012
പാക് ജയിലിന് നേരെ ആക്രമണം: നിരവധി തടവുകാര്‍ രക്ഷപെട്ടു

ലാഹോര്‍: വടക്ക് പടിഞ്ഞാറന്‍ പാകിസ്താനില്‍ നിരവധി തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപെട്ടതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വിരുദ്ധര്‍ ബനു സെന്‍ട്രല്‍ ജയില്‍ ആക്രമിച്ചതാണ് തടവുകാര്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയത്.

ഡസന്‍ കണക്കിന് ആയുധ ധാരികള്‍ രാവിലെ ബനു സെന്‍ട്രല്‍ ജയില്‍ ആക്രമിച്ചതായും 300 തടവുകാര്‍ രക്ഷപ്പെട്ടതായും ജയില്‍ അധികൃതര്‍ അറിയിച്ചു. വെടിയുതിര്‍ത്തും ഗ്രനേഡ് ഉപയോഗിച്ചും ജയില്‍ ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ബനു സെന്‍ട്രല്‍ ജയിലില്‍ ആകെ 944 തടവുകാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറ് ബ്ലോക്കുകളെ ലക്ഷ്യാമക്കിയാണ് ആക്രമണം നടന്നത്.

ജയിലിന് നേരെ സംഘടിത ആക്രമണമാണ് നടന്നതെന്നും 400 ഓളം തടവുകാര്‍ രക്ഷപെട്ടതായി സംശയിക്കുന്നതായും മറ്റൊരു ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക